Follow Us On

26

September

2021

Sunday

കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ: നിലപാടിലുറച്ച് പാലാ രൂപത; പദ്ധതികൾ അക്കമിട്ട് നിരത്തി സർക്കുലർ

കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ: നിലപാടിലുറച്ച് പാലാ രൂപത; പദ്ധതികൾ അക്കമിട്ട് നിരത്തി സർക്കുലർ

കോട്ടയം: കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പാലാ രൂപത. 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19വരെ ആഗോള സഭ ആചരിക്കുന്ന കുടുംബ വർഷത്തിന്റെ ഭാഗമായാണ് പാലാ രൂപത, രൂപതയിലെ കുടുംബങ്ങൾക്കായി ആറിന പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുംവിധം കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സർക്കുലർ രൂപത പ്രസിദ്ധീകരിക്കുകയായിരുന്നു.

കുടുംബങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ക്ലേശകരമായ ദൗത്യങ്ങളാണ്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവശക്തനായ ദൈവത്തിന്റെ സൃഷ്ടികർമത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവം സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേമ പദ്ധതികൾ ചുവടെ:

* 2000ത്തിനുശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികൾക്ക് അഞ്ചോ അതിൽ കൂടുതലോ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം 2021 ഓഗസ്റ്റ് മുതൽ പാലാ രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് വഴി ലഭിക്കും.

* പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപത വക ചേർപ്പുങ്കലിലുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന ലഭിക്കും.

* പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലും പാലാ രൂപതാംഗങ്ങളായ ദമ്പതികളുടെ നാലാമത്തേതും തുടർന്നുള്ള പ്രസവത്തിനായി അഡ്മിറ്റ് ആകുന്നതു മുതൽ ഡിസ്ചാർജ് ആകുന്നതുവരെയുള്ള ചെലവുകൾ സൗജന്യമായി നൽകും.

* ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്‌സിംഗ് കോളജിൽ കാലാകാലങ്ങളിൽ ഗവൺമെന്റ് നിയമങ്ങൾക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ പാലാ രൂപതയിലെ കുടുംബങ്ങളിൽനിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പ~ന ച്ചെലവുകൾ സൗജന്യമായി നൽകും.

* പാലാ രൂപതയിലെ ഒരു കുടുംബത്തിലെ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ രൂപതയുടെ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലും ഹോട്ടൽ മാനേജ്‌മെൻറ് കോളജിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യമായിരിക്കും.

* 2000 വർഷം മുതൽ കുടുംബവർഷമായ 2021വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ അതിനുശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദിഷ്ട യോഗ്യതകളും ഗവൺമെന്റിന്റെ അതാതു സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നൽകും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?