Follow Us On

26

September

2021

Sunday

കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത

കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത

പത്തനംതിട്ട: കൂടുതൽ മക്കളുള്ള കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് പത്തനംതിട്ട രൂപത. ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

2000-ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും. നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം നല്‍കും. ഇങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷനും ജോലിക്കും മുന്‍ഗണന ഉണ്ടാകും.

ഈ കുടുംബങ്ങളുടെ ആദ്ധ്യാത്മിക നിയന്താവായി വൈദികനെയും ആനിമേറ്ററായി ഒരു കന്യാസ്ത്രീയെയും നല്‍കും. ഇപ്രകാരമുള്ള കുടുംബങ്ങളെ  വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചുകൂട്ടി രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചെലവഴിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?