Follow Us On

28

March

2024

Thursday

ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍; ഓഗസ്റ്റ് 10 ന് ഇന്ത്യയില്‍ വിലാപ ദിനം

ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍; ഓഗസ്റ്റ് 10 ന് ഇന്ത്യയില്‍ വിലാപ ദിനം

ന്യൂ ഡല്‍ഹി: ഉദരത്തില്‍ ഉയരുന്ന നിലവിളികളുടെ രോദനം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍ ഉയര്‍ത്തുന്നതിനും ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 10-ന് ഇന്ത്യയിലെ കത്തോലിക്ക സഭ രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നു. ഇന്ത്യയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകു ന്ന ദിനമാണ് ഓഗസ്റ്റ് 10. 1971 ഓഗസ്റ്റ് 10 നായിരുന്നു രാജ്യത്ത് ഈ നിയമം നിലവില്‍ വന്നത്. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
രാജ്യത്ത് ഈ നിയമം നടപ്പിലാക്കിയതിനുശേഷം ജീവനുനേരെയുള്ള അതിക്രമം കുറഞ്ഞുവരുന്നതിന്റെ യാതൊരുവിധ സൂചനകളുമില്ലെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 1971 ല്‍ എംടിപി ആക്ട് ഇന്ത്യയില്‍ നടപ്പിലാക്കിയപ്പോള്‍ അബോര്‍ഷനുകള്‍ക്കുള്ള സമയപരിധി ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചവരെയായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമഭേദഗതിയിലൂടെ അത് 24 ആഴ്ചയായി ഉയര്‍ത്തിയിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?