മാനന്തവാടി: 12-ാം ക്ലാസിനുശേഷം എന്ത് എന്നു ചിന്തിക്കുന്നവര്‍ക്കും പഠന മേഖല തെരഞ്ഞെടുത്തവര്ക്കുമായി അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 13 വരെ വൈകുന്നേരം ഏഴിനാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാം നടക്കുന്നത്. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഫെഡര്‍ ഫൗണ്ടേഷനാണ് പ്രോഗ്രാം ഒരുക്കുന്നത്. സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കണം. ഓറിയന്റേഷന്‍ പ്രോഗ്രാമിനായി രൂപപ്പെടുത്തിയ വാട്സപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ന്നവര്‍ ഇതു പൂരിപ്പിക്കേണ്ടതില്ല.
Leave a Comment
Your email address will not be published. Required fields are marked with *