Follow Us On

18

April

2024

Thursday

ക്രൈസ്തവരെ അവഹേളിക്കുന്ന നടപടിയില്‍നിന്നും സംവിധായകന്‍ പിന്മാറണം

ക്രൈസ്തവരെ അവഹേളിക്കുന്ന നടപടിയില്‍നിന്നും സംവിധായകന്‍ പിന്മാറണം

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ആരാധിക്കുന്ന ഈശോയെ  മാര്‍ക്കറ്റിംഗിനുവേണ്ടി ഉപയോഗിച്ച് ക്രൈസ്തവരെ അവഹേളിക്കുന്ന നടപടിയില്‍നിന്നും സംവിധായകന്‍ പിന്‍മാറ ണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറേ നാളുകളായി സിനിമ, കല, മാധ്യമമേഖലകളില്‍ ക്രൈസ്തവരെ അവഹേളിക്കുന്നത് വര്‍ധിച്ചുവരുന്നത് ആശങ്കാ ജനകമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ അത് മത വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.  ഈശോ സിനിമയുടെ സംവിധാകന്‍ പേരു മാറ്റുവാന്‍ തയ്യാറാകാത്തപക്ഷം ഫിലിം സെന്‍സര്‍ ബോര്‍ഡ് ചലച്ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കരുതെന്ന് കെസിഎഫ് പ്രസിഡന്റ് പി.കെ ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ…  whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?