Follow Us On

19

April

2024

Friday

മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കണം

മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കണം

കോട്ടയം: മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങ് തെള്ളകം ചൈതന്യയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുകള്‍ തിരിച്ചറിഞ്ഞ് സമൂഹ പുരോഗതിയിലും രാഷ്ട്രനിര്‍മ്മാണ പ്രക്രിയകളിലും യുവതലമുറ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?