Follow Us On

02

December

2023

Saturday

അഗതികളുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സംസ്ഥാന ഗവണ്‍മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

അഗതികളുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സംസ്ഥാന ഗവണ്‍മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: അഗതികളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്റെ ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാന പ്രസിഡന്റ് ഫാ. റോയി മാത്യു വടക്കേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016 ജനുവരി 30 ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലൂടെയായിരുന്നു അനാഥ/അഗതി/വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. അതാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവയ്ക്ക് എല്ലാംകൂടി1100 രൂപയാണ് ഇപ്പോള്‍ ഗ്രാന്റായി ലഭിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പലപ്പോഴും ഈ പണം കിട്ടുന്നതും. 50 പേര്‍ക്കുമാത്രമാണ് ഒരു സ്ഥാപനത്തില്‍ ഗ്രാന്റ് ലഭിക്കുന്നതും. 2014 ന് ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നില്ല. അനേകരുടെ സഹായത്തോടെയാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോകുന്നത്. കോവിഡ് കാലമായതിനാല്‍ പൊതുജനങ്ങളുടെ സഹകരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ആ സാഹചര്യം നിലനില്ക്കുമ്പോള്‍ സമയബന്ധിതമായി ഗ്രാന്റ് ലഭിക്കാത്തതും ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന് ഫാ. റോയി മാത്യു പറഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ തിരുവോണദിനത്തില്‍ കളക്‌ട്രേറ്റുകള്‍ക്കുമുമ്പിലും സെക്രട്ടേറിയറ്റ് പടിക്കലും പട്ടിണി സമരം ഇരിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?