കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. അഗതിമന്ദിരങ്ങളിലെ പാവങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കിയത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അഗതികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സഭയും വിവിധ സംഘടനകളും നടത്തുന്ന അഗതിസംരക്ഷണ കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പുതിയ ഉത്തരവിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *