Follow Us On

28

November

2022

Monday

മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം അതിരൂപത

മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം അതിരൂപത

തിരുവനന്തപുരം: മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും  മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളെ അക്രമിക്കുകയും വിരട്ടിയോടിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് അതിരൂപതാ വക്താവ് ഫാ. സി. ജോസഫ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്നത്. അഞ്ചു പേരടങ്ങുന്ന നിര്‍ദ്ധന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക അത്താണിയായ അല്‍ ഫോന്‍സിയ വില്‍പനയ്ക്കായി വച്ചിരുന്ന മത്സ്യം റോഡില്‍ വലിച്ചെറിയുകയും വില്‍പനോപകരണങ്ങള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്ത ആറ്റിങ്ങല്‍ നഗരസഭയുടെ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് ഫാ. ജോസഫ് പറഞ്ഞു. അതിക്രമം കാണിച്ചവര്‍ക്ക് എതിരെ നഗരസഭയും പോലിസും നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ഫോ ന്‍സിയാക്ക്  നഷ്ടപരിഹാരവും പരിക്കുപറ്റിയ അവരുടെ ചികിത്സാ ചെലവും നഗരസഭ വഹിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?