Follow Us On

19

April

2024

Friday

ചിങ്ങം ഒന്നിന് കര്‍ഷക വിലാപദിനം

ചിങ്ങം ഒന്നിന് കര്‍ഷക വിലാപദിനം

കോട്ടയം: ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കര്‍ഷക വിലാപദിനമായി ആചരിച്ച് പ്രതിഷേധിക്കുന്നു. കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് ദിനാചരണം നടത്തുന്നത്.
 വന്യമൃഗശല്യത്തില്‍ നിന്ന് കൃഷിയേയും കര്‍ഷകരേയും രക്ഷിക്കുക, വിലയിടിവ് അടക്കമുള്ള കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കര്‍ഷകരുടെ കടം എഴുതി തള്ളുക, ഡല്‍ഹി കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക, ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക, വിളമാറ്റകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിലാപദിനമായി പ്രതിഷേധിക്കുന്നത്. 1000ത്തോളം കേന്ദ്രങ്ങളില്‍ കര്‍ഷകസംഘടനകള്‍ കോവിഡ് മാനദണ്ഡങ്ങ ളനുസരിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

 
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?