Follow Us On

05

December

2023

Tuesday

ഇംഗ്ലീഷ്, മലയാളം സമ്പൂര്‍ണ ബൈബിളുകള്‍ പകര്‍ത്തിയെഴുതി അപൂര്‍വ നേട്ടം സ്വന്തമാക്കിയ കന്യാസ്ത്രീ

ഇംഗ്ലീഷ്, മലയാളം സമ്പൂര്‍ണ ബൈബിളുകള്‍ പകര്‍ത്തിയെഴുതി അപൂര്‍വ നേട്ടം സ്വന്തമാക്കിയ കന്യാസ്ത്രീ

തിരുവനന്തപുരം: ഇംഗ്ലീഷിലും മലയാളത്തിലും ബൈബിള്‍ പകര്‍ത്തിയെഴുതി അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിസ്റ്റര്‍ ദയ സി.എച്ച്.എഫ്. അതും സമ്പൂര്‍ണ ബൈബിള്‍. ആദ്യ ലോക്ഡൗണ്‍ കാലത്ത് ബൈബിള്‍ വായിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു ആഗ്രഹം മനസില്‍ ഉദിച്ചത്. ആ സമയം കോവളത്തിനടുത്ത് വെങ്ങാനൂര്‍ മുട്ടക്കാവ് കൃപാതീര്‍ത്ഥം ഓള്‍ഡ് ഏജ് ഹോമില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു സിസ്റ്റര്‍ ദയ. വൃദ്ധരായ അമ്മമാരെ ശുശ്രൂഷകളെല്ലാം തീര്‍ത്തതിനുശേഷം രാത്രി 10 മണിയോടെയായിരുന്നു എഴുത്ത്. പുലര്‍ച്ച രണ്ടും മൂന്നും വരെ നീളുമായിരുന്നു. ഉറക്കമോ ക്ഷീണമോ ഉണ്ടായില്ലെന്നു മാത്രമല്ല, പിറ്റേന്ന് പ്രഭാതത്തില്‍ പതിവുപോലെ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനും യാതൊരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. അതു ദൈവം നല്‍കിയ വലിയൊരു കൃപയായിട്ടാണ് സിസ്റ്റര്‍ കാണുന്നത്. അങ്ങനെ ആറ് മാസംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി. അപ്പോഴാണ് ഇനി ഇംഗ്ലീഷ് ബൈബിള്‍കൂടി എഴുതിയാലോ എന്നൊരു ചിന്ത ഉണ്ടായത്. പിന്നീട് ഒട്ടും താമസിച്ചില്ല, പുതിയ ദൗത്യം ഏറ്റെടുത്തു. അങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലും സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി എന്ന അപൂര്‍വ നേട്ടവും സിസ്റ്ററിനെ തേടിയെത്തി.
മലയാളത്തില്‍ എഴുതിയ പഴയനിയമം രണ്ടു പുസ്തകമായും പുതിയ നിയമം ഒരു പുസ്തകമായിട്ടുമാണ് ബൈന്‍ഡു ചെയ്തിരിക്കുന്നത്. ഇംഗ്ലീഷില്‍ രണ്ടും ഒരോന്നുവീതമാണ് ബൈന്‍ഡു ചെയ്തത്. ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ പ്രകാശനം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. തിരുവനന്തപുരം, തിരുവല്ലം ഹോളിഫാമിലി മഠത്തിലെ സുപ്പീരിയറാണ് സിസ്റ്റര്‍ ദയ സി.എച്ച്.എഫ്.

സൺ‌ഡേ ശാലോമിന്റെ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാക്കാൻ whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?