Follow Us On

05

December

2023

Tuesday

മുംബൈയിലെ ഏഴ് വൈദികര്‍ ചേര്‍ന്നു പാടിയ ഗാനം തരംഗമായി മാറുന്നു; ഒപ്പം കോവിഡ് വാക്‌സിനും

മുംബൈയിലെ ഏഴ് വൈദികര്‍ ചേര്‍ന്നു പാടിയ ഗാനം തരംഗമായി മാറുന്നു; ഒപ്പം കോവിഡ് വാക്‌സിനും

മുംബൈ: ജനങ്ങള്‍ തങ്ങളുടെ പാട്ട് ഏറ്റെടുത്തതല്ല ഈ വൈദികരെ ആഹ്ലാദിപ്പിക്കുന്നത്. മറിച്ച്, ഉദ്ദേശിച്ച ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്താണ്. മുംബൈ അതിരൂപതയിലെ ഏഴ് വൈദികര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണ് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരി ക്കുന്നത്. പ്രശസ്തമായ ഡോണ്ട് വറി, ബി ഹാപ്പി എന്ന ഗാനത്തിന്റെ ഈണത്തിലാണ് ഈ വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത്. അതിന്റെ ലക്ഷ്യം കോവിഡ് വാക്‌സിനെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ഉണ്ടാക്കുക എന്നതായിരുന്നു.
ഓഗസ്റ്റ് നാലിന് നടന്ന വൈദിക ദിനാചരണത്തിന്റെ മുന്നോടിയായിട്ടായിരുന്നു ഗാനം ചിത്രീകരണം. കോവിഡ് നിയന്ത്രങ്ങള്‍ ഉള്ളതിനാല്‍ വൈദിക ദിനാചരണത്തിന് എല്ലാവര്‍ഷവും നടക്കുന്നതുപോലുള്ള വലിയ പരിപാടികളൊന്നും സാധ്യമായിരുന്നില്ല. അതിനാല്‍ പ്രദേശവാസികള്‍ക്കായി ചെറിയൊരു സാംസ്‌കാരിക പ്രോഗ്രാം നടത്താന്‍ വൈദികര്‍ തീരുമാനിച്ചു. അതേക്കുറിച്ചുള്ള അറിയിപ്പ് ഇടവകാംഗങ്ങള്‍ക്ക് വാട്ട്‌സപ്പില്‍ അയക്കാനും പ്ലാനിട്ടു. അപ്പോഴാണ് കോവിഡ് വാക്‌സിനെക്കുറിച്ചുള്ള ബോധവല്ക്കരണവും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്താമെന്ന ചിന്ത ഉണ്ടായത്. അങ്ങനെയാണ് ഏഴ് വൈദികര്‍ ചേര്‍ന്ന് ഗാനം ആലപിച്ചത്. അതിരൂപതാ വൈദികനായ ഫാ. ക്ലിഫ്റ്റണ്‍ മെന്‍ഡോകയുടേതാണ് വരികള്‍.
ഗാനവും ആലാപനവും എറെ ഹൃദയസ്പര്‍ശിയായതിനാല്‍ ഇടവകാംഗങ്ങള്‍ ഗാനം വിവിധ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. വളരെ പെട്ടെന്ന് ഗാനം വൈറലായി. അതിലും പ്രധാനപ്പെട്ടത്, അവിടെയുള്ള വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തിരക്ക് അനുഭവപ്പെടുന്നു എന്നതാണ്. കാരണം, വാക്‌സിനെതിരെ മുഖംതിരിച്ചുനിന്നിരുന്ന അനേകര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഓരോ ദിവസവും മുമ്പോട്ടു വന്നുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?