എറണാകുളം: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 29-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഇന്ന് (ഓഗസ്റ്റ് 16) ആരംഭിക്കും. 27-നാണ് സിനഡ് സമാപിക്കുന്നത്. ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് സിനഡു നടക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചവരുമായ 61 വൈദിക മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമായി നല്‍കിയ തിരുവെഴുത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് സിനഡില്‍ തീരുമാനമെടുക്കും. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു വിഷയങ്ങളും സിനഡില്‍ ചര്‍ച്ചയാകും.
Leave a Comment
Your email address will not be published. Required fields are marked with *