കോട്ടയം: ക്‌നാനായ-മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍ ജീവിതശൈലി ഉത്പന്നങ്ങളുടെ വിപണനകേന്ദ്രം, അടുക്കളത്തോട്ട വ്യാപന പദ്ധതി, 100 കുടുംബങ്ങള്‍ക്കായി കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, 25 വനിതകള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം, വിവിധങ്ങളായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങള്‍, വരുമാന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കും.
തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെയും ബദല്‍ ജീവിതശൈലി ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കുറ്റൂര്‍ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് കൂട്ടായ്മയിലും സാഹോദര്യത്തിലും മുന്‍പോട്ട് പോകുവാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ജെയിംസ് പട്ടത്തേട്ട്, ഫാ. ഷിജു വട്ടംപുറം, തോമസ് അറയ്ക്കത്തറ, ത്രേസ്യാമ്മ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *