ഇടുക്കി: അബോര്‍ഷനിലൂടെ അമ്മമാരുടെ ഉദരങ്ങളില്‍വച്ച് വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് പാപരിഹാര പ്രാര്‍ത്ഥന നടന്നു. ഇടുക്കി രൂപതയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ദൈവാലയത്തിലായിരുന്നു പ്രാര്‍ത്ഥനകള്‍. ഇന്ത്യയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിലൂടെ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അമ്മമാരുടെ ഉദരങ്ങളില്‍ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍. ലവീത്താ മിനിസ്ട്രിയും കത്തോലിക്ക കരിസ്മാറ്റിക് നവീകരണമുന്നേറ്റം കട്ടപ്പന സോണും സംയുക്തമായി നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ സന്ദേശം നല്‍കി.
സമൂഹത്തെ ജീവന്റെ മൂല്യങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ ബോധവല്ക്കരിക്കണമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. ലോകത്തില്‍ ജീവന് വന്നുകൊണ്ടിരിക്കുന്ന വിലയിടിവ് നാം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകന്‍ ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, ആരാധന, പാപപരിഹാര പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു. ക്രൈസ്തവ കുടും ബങ്ങളില്‍ ജീവന്റെ സമൃദ്ധിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഇതോടൊപ്പം നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *