Follow Us On

21

October

2021

Thursday

അഫ്ഗാനിൽ സ്ത്രീശരീരം യുദ്ധക്കളമായി മാറരുത്; ട്വീറ്റിന് പിന്നാലെ പാപ്പയെ സന്ദർശിച്ച് ഐസിസ് ക്രൂരതയെ അതിജീവിച്ച നാദിയ മുറാദ്

അഫ്ഗാനിൽ സ്ത്രീശരീരം യുദ്ധക്കളമായി മാറരുത്; ട്വീറ്റിന് പിന്നാലെ പാപ്പയെ സന്ദർശിച്ച് ഐസിസ് ക്രൂരതയെ അതിജീവിച്ച നാദിയ മുറാദ്

വത്തിക്കാൻ സിറ്റി: ഐസിസ് തീവ്രവാദികൾ ശരീരത്തിനും മനസിലും സൃഷ്ടിച്ച മുറിവുകളെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച ഇറാഖിലെ ധീരവനിത നാദിയ മുറാദ് ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കാൻ വീണ്ടും വത്തിക്കാനിൽ. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സ്ത്രീകളുടെ ശബ്ദമായി മാറിയ നാദിയ, പാപ്പയെ സന്ദർശിക്കാനെത്തിയത് അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണെന്നതും ശ്രദ്ധേയം.

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കിയ ഉടൻ, ‘സ്ത്രീശരീരം യുദ്ധക്കളമാകാതിരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണം,’ എന്ന് ആവശ്യപ്പെട്ട് നാദിയ ട്വിറ്ററിൽ കുറിച്ച സന്ദേശം അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായിരുന്നു. 2018ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ നാദിയ ഓഗസ്റ്റ് 26ലെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ് പാപ്പയെ സന്ദർശിച്ചത്. ഭർത്താവും നാദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. പാപ്പയുമായുള്ള നാദിയയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് നാദിയയുടെ ആറു സഹോദരങ്ങളെയും അമ്മയേയും കൊലപെടുത്തിയ ഐസസ് ഭീകരർ മൂന്ന് മാസത്തോളം അവളെ ബന്ധിയാക്കി. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും ഇരയായ അവൾ ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട ജർമനിയിൽ അഭയം പ്രാപിക്കുകയായിരുന്നു.ഇറാഖിലെ മതന്യൂനപക്ഷങ്ങൾ അനുഭവിച്ച വിവരണാതീതമായ പീഡനങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നതിൽ, നാദിയ രചിച്ച ‘ദ ലാസ്റ്റ് ഗേൾ’ എന്ന പുസ്തകം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇറാഖ് പര്യടനത്തിന് പാപ്പയെ പ്രചോദിപ്പിക്കുന്നതിലും ഈ ഗ്രന്ഥത്തിന് പങ്കുണ്ട്. ഇറാഖിൽനിന്നുള്ള മടക്കയാത്രയിൽ മാധ്യമ പ്രവർത്തകരോട് പാപ്പതന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. ‘നടുക്കം ഉണ്ടാക്കുന്ന കാര്യങ്ങളാണ് നാദിയ കുറിച്ചിരിക്കുന്നത്. അത് എല്ലാവരും വായിക്കണം. ചില സന്ദർഭങ്ങളിൽ ഭാരമായി അനുഭവപ്പെടും. പക്ഷേ, എനിക്ക് അത് തീരുമാനം കൈക്കൊള്ളാനുള്ള ഉറച്ച കാരണമായിരുന്നു,’ അപ്രകാരമായിരുന്നു പാപ്പയുടെ വാക്കുകൾ.

അഫ്ഗാൻ തലസ്ഥാനമാ കാബൂൾ താലിബാൻ കീഴടക്കിയ ഉടൻ നാദിയ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൃഷ്ടി നഷ്ടപ്പെടുമ്പോൾ എന്തുസംഭവിക്കുമെന്ന് എനിക്കറിയാം. അതിൽനിന്ന് മുഖം തിരിക്കുമ്പോൾ സ്ത്രീശരീരങ്ങൾ യുദ്ധക്കളമായി മാറും. അഫ്ഗാനിസ്ഥാനിൽ ഇത് സംഭവിക്കരുത്. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും താലിബാൻ കവർന്നെടുക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം.’

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?