Follow Us On

21

October

2021

Thursday

യു.എസ് സേനാ പിന്മാറ്റം പൂർണമാകുന്നു: അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥനയും ഉപവാസവും ആഹ്വാനം ചെയ്ത് പാപ്പ

യു.എസ് സേനാ പിന്മാറ്റം പൂർണമാകുന്നു: അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥനയും ഉപവാസവും ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാൻ സിറ്റി: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് ദുരിതദിനങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാൻ ജനതയ്ക്കായി ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിച്ച് പ്രാർത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ്, ഭാവി അനിശ്ചിതാവസ്ഥയിലായ അഫ്ഗാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ അഭ്യർത്ഥിച്ചത്. യു.എസ് സേനാ പിന്മാറ്റം ഓഗസ്റ്റ് 31ന് പൂർത്തിയാകുന്നതോടെ രാജ്യത്തെ അവസ്ഥ എന്തായിത്തീരും എന്ന ആശങ്കയിലാണ് അവിടത്തെ ജനത.

‘ഈ ചരിത്രസന്ധിയിൽ നാം ഉദാസീനരാകരുത്. അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്ത പ്രവൃത്തികളും ശക്തമാക്കാൻ ഞാൻ സകലരോടും അഭ്യർത്ഥിക്കുന്നു. സംഭാഷണത്തിലൂടെയും ഐക്യത്തിലൂടെയും ആ നാട്ടിൽ സാഹോദര്യവും സമാധാനവും പുനസ്ഥാപിക്കപ്പെടാൻ വേണ്ടിയും പ്രാർത്ഥിക്കാം,’ പാപ്പ അഭ്യർത്ഥിച്ചു. ആഗസ്റ്റ് 23ന് കാബൂൾ വിമാനത്താവളത്തിന് സമീപം ഐസിസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അസ്മരിക്കുകയും ചെയ്തു പാപ്പ.

കഷ്ടതയനുഭവിക്കുന്ന അഫ്ഗാൻ ജനതയുടെ വിശിഷ്യാ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും സഹായത്തിനുമായി പ്രവർത്തിക്കുന്ന രാജ്യങ്ങളെയും സംഘടനകളേയും വ്യക്തികളെയും നന്ദിയോടെ അനുസ്മരിച്ച പാപ്പ, ആവശ്യത്തിലായിരിക്കുന്ന അഫ്ഗാൻ ജനതയെ കഴിയുംവിധം സഹായിക്കണമെന്നും ലോക ജനതയോട് അഭ്യർത്ഥിച്ചു. ക്രിസ്തീയ വിശ്വാസം രഹസ്യമായി നയിക്കുന്നവർ ഉൾപ്പെടെയുള്ള സകലജനതയുടെയും ജീവനെപ്രതി പ്രാർത്ഥനകൾ ഉയരണമെന്ന ചിന്ത ശക്തമാക്കാൻ ഈ പേപ്പൽ അഭ്യർത്ഥ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കാബൂൾ വിമാനത്താവളത്തിന് സമീപം ഐസിസ് നടത്തിയ ചാവേർ ആക്രമണത്തിൽ 182 പേരാണ് കൊല്ലപ്പെട്ടത്, 200ൽപ്പരം പേർക്ക് പരിക്കേറ്റു. യു.എസ് സൈനീകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ 13 പേർ ഒഴികെയുള്ളവരെല്ലാം അഫ്ഗാൻ പൗരന്മാരാണ്. പ്രാണരക്ഷാർത്ഥം വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ എത്തിയവരായിരുന്നു ഇവരെല്ലാം. അഫ്ഗാനിൽനിന്ന് യു.എസ് സേനാ പിൻമാറ്റം പൂർത്തിയാകാൻ മണിക്കൂറുകൾമാത്രം ശേഷിക്കേ ഇന്നലെ (ഓഗസ്റ്റ് 29) കാബൂളിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടമായി.

ഫോട്ടോ ക്യാപ്ഷൻ: കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ഐസിസ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനീക ഉദ്യോഗസ്ഥ നിക്കോൾ ഗീ (23). അഫ്ഗാനിൽനിന്നുള്ള കുഞ്ഞിനെ താലോലിക്കുന്ന ചിത്രം, കൊല്ലപ്പെടുന്നതിന് ദിനങ്ങൾക്കുമുമ്പ് നിക്കോൾതന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?