Follow Us On

26

September

2021

Sunday

ബാഹ്യപ്രകടനങ്ങളല്ല, ഈശോ ആഗ്രഹിക്കുന്നത് ഹൃദയത്തിൽനിന്ന് വരുന്ന വിശ്വാസം: പാപ്പ

ബാഹ്യപ്രകടനങ്ങളല്ല, ഈശോ ആഗ്രഹിക്കുന്നത് ഹൃദയത്തിൽനിന്ന് വരുന്ന വിശ്വാസം: പാപ്പ

വത്തിക്കാൻ സിറ്റി: ഈശോ നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് ബാഹ്യപ്രകടനങ്ങളല്ല മറിച്ച്, ഹൃദയത്തിൽനിന്ന് വരുന്ന വിശ്വാസമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആവലാതികളാൽ ലോകത്തെ മലിനമാക്കുന്നത് അക്രൈസ്തവമാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, മറ്റുള്ളവരിൽ കുറ്റം ആരോപിക്കാതെ സ്വയം കുറ്റപ്പെടുത്താൻ പരിശീലിക്കണമെന്നും ചൂണ്ടിക്കാട്ടി. ആഞ്ചലൂസ് പ്രാർത്ഥനയിൽ, ഹൃദയശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ച്ഈശോ പഠിപ്പിക്കുന്ന സുവിശേഷഭാഗം പങ്കുവെച്ചുകൊണ്ട് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഭക്ഷണത്തിനുമുമ്പ് കൈകകഴുകുന്ന പാരമ്പര്യം ലംഘിച്ച യേശുവിന്റെ ശിഷ്യർ നിമജ്ഞരെയും ഫരിസേയരെയും ആശ്ചര്യപ്പെടുത്തി. ഈ പ്രവർത്തന ശൈലി മതപരമായ ആചാരത്തിന് വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. ഈ സന്ദർഭത്തിലാണ് ആന്തരീക ശുദ്ധി അഥവാ ഹൃദയശുദ്ധിയുടെ പ്രാധാന്യം ഈശോ വ്യക്തമാക്കുന്നത്: ‘പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയില്ല. മറിച്ച്, ഉള്ളിൽനിന്ന്, ഹൃദയത്തിൽനിന്നാണ് മോശമായവ ജന്മംകൊള്ളുന്നത്.’

വിശ്വാസത്തിന്റെ സത്തയെ രണ്ടാം തട്ടിലാക്കുള്ള ബാഹ്യമായ ഔപചാരിക ആചരണം എന്ന വിപത്ത് നമ്മെയും ബാധിക്കുന്ന ഒരു അപകട സാധ്യതയാണ്. നാമും പലപ്പോഴും നമ്മുടെ ആത്മാവിന് ‘ചായം’ ഇടുന്നു. വിശ്വാസത്തിന്റെ ആത്മാവല്ല ബാഹ്യമായ ഔപചാരികതയാണ് ഇവിടെ ഉള്ളത്. ഹൃദയശുദ്ധി വരുത്തുന്നത് അവഗണിച്ചുകൊണ്ട് പുറമെ സുന്ദരമായി പ്രത്യക്ഷപ്പെടുക. ഇത് ബാഹ്യപരതയാർന്ന മതാത്മകതയെന്ന വിപത്താണ്. ചില ബാഹ്യമായ ഭക്തിപ്രകടനങ്ങൾകൊണ്ട് ദൈവത്തെ വരുതിയിലാക്കാനുള്ള പ്രലോഭനം എപ്പോഴുമുണ്ട്.

തിന്മ പ്രധാനമായും പുറത്തുനിന്നാണ് വരുന്നതെന്ന് നാം ചിന്തിക്കുന്നു. നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും നാം പലപ്പോഴും മറ്റുള്ളവരെ, സമൂഹത്തെ, ലോകത്തെ കുറ്റപ്പെടുത്തുന്നു. എന്നാൽ, മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സമയം ചെലവഴിക്കുന്നത് സമയം പാഴാക്കലാണ്. ആവലാതിപ്പെട്ടുകൊണ്ട് ഒരുവന് യഥാർത്ഥ വിശ്വാസിയാകാൻ കഴിയില്ല. കാരണം പരാതി വിഷലിപ്തമാണ്, അത് നമ്മെ കോപത്തിലേക്കും നീരസത്തിലേക്കും ഹൃദയവ്യഥയിലേക്കും നയിക്കും, അത് ദൈവത്തിനു നേരെ വാതിലുകൾ അടയ്ക്കും.

മറിച്ച്, നാം നമ്മെതന്നെ കുറ്റപ്പെടുത്താൻ പഠിക്കണം. അത് ഒരു ജ്ഞാനമാണ്.മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ശീലത്തിൽനിന്ന് മുക്തി ലഭിക്കാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. മറിച്ച്, നമ്മുടെ ഹൃദയത്തിൽനിന്ന് ജീവിതത്തെയും ലോകത്തെയും നോക്കാം. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ നാം ദൈവത്തോട് ആത്മാർത്ഥമായി അപേക്ഷിച്ചാൽ, നാം ലോകത്തെ കൂടുതൽ ശുദ്ധമാക്കുന്ന പ്രക്രിയയക്ക് തുടക്കം കുറിക്കും. അവനവന്റെ ഉള്ളിൽവെച്ചുതന്നെ തിന്മയെ തോൽപ്പിക്കാൻ തുടങ്ങുക എന്നതാണ് തിന്മയെ ജയിക്കാനുള്ള സുപ്രധാന മാർഗമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?