Follow Us On

29

March

2024

Friday

27 ദൈവാലയങ്ങൾക്കുകൂടി നിയമസാധുത നൽകി ഈജിപ്ത് ഭരണകൂടം; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

27 ദൈവാലയങ്ങൾക്കുകൂടി നിയമസാധുത നൽകി ഈജിപ്ത് ഭരണകൂടം; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

കെയ്‌റോ: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ 27 ദൈവാലയങ്ങൾക്കും 49 അനുബന്ധ കെട്ടിടങ്ങൾക്കുംകൂടി അംഗീകാരം നൽകിയ ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ നടപടി സ്വാഗതം ചെയ്തും ദൈവത്തിന് നന്ദി പറഞ്ഞും ക്രൈസ്തവ വിശ്വാസികൾ. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ദൈവാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ രൂപീകരിച്ച 2016ലെ നിയമപ്രകാരമാണ് ഈ നടപടി. ഇതോടെ, 2017നുശേഷം ഈജിപ്തിൽ ലൈസൻസ് ലഭിക്കുന്ന ദൈവാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും എണ്ണം 1958 ആയി.

ലൈസൻസിന് അപേക്ഷിച്ച ദൈവാലയങ്ങളുടെ സ്ഥിതിയെക്കുറിച്ച് അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയാണ് അംഗീകാരം നൽകിയത്. ദൈവാലയങ്ങളും അനുബന്ധ സേവനങ്ങളും സംബന്ധിച്ച സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ദൈവാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമം 2016ലാണ് ഈജിപ്ത് പാർലമെന്റ് പാസാക്കിയത്. ഇതിന്റെ ഭാഗമായി 2017ൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയും നിലവിൽ വന്നു.

ഒരു ക്രിസ്ത്യൻ പ്രതിനിധി, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ആറ് സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ, ഭരണനിർവഹണ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 10 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. മുൻകാലങ്ങളിൽ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളായിരുന്നു ദൈവാലയങ്ങൾക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. സങ്കീർണതകൾ ഏറെയുള്ള നടപടിക്രമവുമായിരുന്നു ഇത്.

അതിനാൽ അനുമതി ലഭിക്കാതെയായിരുന്നു ദൈവാലയ നിർമാണം. നിയമപരമല്ലാത്ത ദൈവാലയങ്ങൾ നിർമിച്ചതിന്റെ പേരിൽ ഇസ്ലാമിക മൗലീകവാദികളുടെ ആക്രമണത്തിനും ക്രൈസ്തവർ ഇരയായിട്ടുണ്ട്. അതിനാൽ പുതിയ നിയമപ്രകാരം ദൈവാലയങ്ങൾക്ക് നിയമ സാധുത നൽകിയ നടപടി മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന നല്ല മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുമുമ്പ് 2020ലാണ് സമാനമായ നടപടി ഭരണകൂടത്തിൽനിന്നുണ്ടായത്. ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടെ 82 കെട്ടിടങ്ങൾക്കാണ് അന്ന് അനുമതി നൽകിയത്.

അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിൽ ക്രൈസ്തവ ജനസംഖ്യ 15%ത്തിലും താഴെയാണ്. ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡി’ന്റെ (സി.എസ്.ഡബ്ല്യു) റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസിനായി സമർപ്പിക്കപ്പെട്ട ആയിരക്കണക്കിന് അപേക്ഷകൾ ഇനിയും പരിഗണിക്കാനുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?