Follow Us On

28

March

2024

Thursday

തുമ്മലിന് പിന്നാലെ ദൈവാനുഗ്രഹം! കേട്ടിട്ടുണ്ടോ വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റ് സമ്മാനിച്ച ഈ നല്ലശീലം

ഫാ. ജയ്‌സൺ കുന്നേൽ എം.സി.ബി.എസ്

തുമ്മലിന് പിന്നാലെ ദൈവാനുഗ്രഹം! കേട്ടിട്ടുണ്ടോ വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റ് സമ്മാനിച്ച ഈ നല്ലശീലം

മഹാനായ ഗ്രിഗറി ഒന്നാമൻ പാപ്പയും തുമ്മലും ദൈവാനുഗ്രഹവും തമ്മിൽ എന്താണ് ബന്ധം? സംശയിക്കണ്ട, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളെ വലിയ ബന്ധമുണ്ട്. എന്താണന്നല്ലേ ചിന്തിക്കുന്നത്. ഒരുപക്ഷേ, പുതുതലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ലെങ്കിലും തുമ്മലിന് പിന്നാലെ ‘ഈശോ അനുഗ്രഹിക്ക’ എന്ന് പറയുന്ന ‘ക്രിസ്തീയശീലം’ മറക്കാത്തവർ ഏറെയുണ്ട്. തുമ്മിക്കഴിച്ചാൽ ഉടൻ ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,’ എന്ന് പറയുന്ന ശീലം നമുക്ക് സമ്മാനിച്ചത് എ.ഡി 590 മുതൽ 604 വരെ തിരുസഭയെ നയിച്ച മഹാനായ വിശുദ്ധ ഗ്രിഗറി ഒന്നാമൻ പാപ്പയാണ്. ഇന്ന് (സെപ്തംബർ മൂന്ന്) ആഗോള സഭ വിശുദ്ധ ഗ്രിഗറിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ആ ചരിത്രം പങ്കുവെക്കുകയാണിവിടെ.

തുമ്മലിനു ശേഷം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, നല്ല ആരോഗ്യം എന്നിങ്ങനെയുള്ള അനുഗ്രഹവചനങ്ങൾ പാശ്ചാത്യ ലോകത്തും, ഈശോ, അമ്മേ തുടങ്ങിയ നാമങ്ങൾ മലയാളി കത്തോലിക്കർക്കിടയിലും സർവസാധാരണമാണ്. ഇതെങ്ങനെ രൂപപ്പെട്ടു? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? അതേക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,’ എന്ന ശൈലി പഴയ നിയമത്തിൽനിന്നും ആദിമ ക്രൈസ്തവ പാരമ്പര്യത്തിൽനിന്നും വന്നതാണ്. സംഖ്യയുടെ പുസ്തകത്തിൽ ഈ ആശംസ കാണാം: ‘കർത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ,’ (സംഖ്യ 6:24). ‘ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ,’ എന്ന വാക്യം ആദിമ ക്രൈസ്തവരുടെ ആരാധനക്രമത്തിൽ സർവസാധാരണയായി ഉപയോഗിക്കുന്ന ആശംസ ആയിരുന്നു.

‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,’ എന്ന ശൈലി ഏഴാം നൂറ്റാണ്ടു മുതലാണ് തുമ്മലുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. മഹാനായ ഗ്രിഗറി ഒന്നാമൻ പാപ്പയുടെ നിർദേശപ്രകാരമാണ് ഈ ശൈലി ഉപയോഗിക്കാൻ തുടങ്ങിയത്. യുറോപ്പിലാകമാനം പ്ലേഗ് പടർന്നു പിടിച്ചിരുന്ന സമയത്താണ് (എ.ഡി 590) മഹാനായ ഗ്രിഗറി ഒന്നാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. തുമ്മലിലൂടെയാണ് പ്രധാനമായും പ്ലേഗിന്റെ വൈറസ് പടർന്നിരുന്നത്. അതിനാൽ എ.ഡി 600 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ, ആരു തുമ്മിയാലും ദൈവത്തിന്റെ സംരക്ഷണം യാചിച്ചുകൊണ്ട് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു.

മറ്റൊരു പാരമ്പര്യം അനുസരിച്ച്, തുമ്മുമ്പോൾ ഒരു മനുഷ്യൻ പെട്ടന്നു പിശാചിന്റെ പ്രലോഭനങ്ങൾക്കു വഴങ്ങുമെന്നു കരുതിയിരുന്നു. അതിൽനിന്ന് രക്ഷനേടാനുള്ള മാർഗമായി ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,’ എന്ന പറയുന്ന ശീലവും ചിലർ പതിവാക്കിയിരുന്നുവത്രേ. എന്തുതന്നെ അയാലും രോഗമോ സഹനങ്ങളോ വരുമ്പോൾ ദൈവനാമം വിളിച്ചപേക്ഷിക്കുന്നതും ദൈവനാമത്താൽ ആശംസകൾ നേരുന്നതു സൗഖ്യദായകവും നല്ല പാരമ്പര്യവുമാണ്. അപ്പോൾ, ഇനി തുമ്മുമ്പോൾ തുവാലകൊണ്ട് മൂക്ക് അടച്ചുപിടിക്കുന്ന പതിവിനൊപ്പം ‘ഈശോ അനുഗ്രഹിക്ക,’ എന്ന് പറയുന്ന നല്ലശീലവും പതിവാക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?