Follow Us On

26

September

2021

Sunday

പ്രതിഷേധ മാർച്ച് മുതൽ ഇ മെയിൽ ക്യാംപെയിൻവരെ; ജീവനുനേരായ കടന്നുകയറ്റം പ്രതിരോധിക്കാൻ ഉറച്ച് വിശ്വാസീസമൂഹം

പ്രതിഷേധ മാർച്ച് മുതൽ ഇ മെയിൽ ക്യാംപെയിൻവരെ; ജീവനുനേരായ കടന്നുകയറ്റം പ്രതിരോധിക്കാൻ ഉറച്ച് വിശ്വാസീസമൂഹം

ബ്രിസ്ബൻ: ദയാവധം നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ് ലാൻഡ് പാർലമെന്റ് മുന്നോട്ടുപോകുമ്പോൾ, അതിനെ എങ്ങിനെയും പ്രതിരോധിക്കാനൊരുങ്ങി വിശ്വാസീസമൂഹം. ദയാവധത്തിന് നിയമസാധുത നൽകാനുള്ള
ബില്ലിൽ അടുത്തയാഴ്ച പാർലമെന്റിൽ ചർച്ചകൾ ആരംഭിക്കാനിരിക്കേ, മാർച്ച് ഫോർ ലൈഫ് മുതൽ ഇ മെയിൽ ക്യാംപെയിൻവരെയുള്ള പരിപാടികൾ ക്രമീകരിച്ച് പ്രതിഷേധത്തിന്റെ ആഴം നിയമനിർമാതാക്കൾക്ക് മനസിലാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് വിശ്വാസീസമൂഹം.

ക്യൂൻസ് ലാൻഡിന്റെ തലസ്ഥാന നഗരിയായ ബ്രിസ്‌ബെയ്‌നിൽ സെപ്റ്റംബർ 11നാണ് മാർച്ച് ഫോർ ലൈഫ് ക്രമീകരിച്ചിരിക്കുന്നത്. പ്രോ ലൈഫ് കൂട്ടായ്മയായ ‘ചെറിഷ് ലൈഫ് ക്വീൻസ് ലാൻഡി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബ്രിസ്‌ബെയ്‌നിലെ പാർലമെന്റ് ഹൗസിന് സമീപത്തെ സ്പീക്കേഴ്‌സ് കോർണറിൽ നടക്കുന്ന റാലിയോടെയാണ് ആരംഭിക്കുക. ദയാവദത്തിനെതിരായ പ്രതിഷേധം അറിയിക്കാൻ ഒപ്പുശേഖരണവും റാലിക്ക് മുമ്പ് ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം, നിയമ നിർമാണ ശ്രമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ബ്രിസ്‌ബെയ്ൻ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് വിശ്വാസീസമൂഹത്തിന് കത്ത് അയച്ചു. ദയാവദ നിയമ നിർമാണത്തിനെതിരെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ‘ഹോപ്പ്’ ആരംഭിച്ചിരിക്കുന്ന ഒപ്പുശേഖരണ ക്യാംപെയിനിൽ പങ്കെടുക്കുന്നതിനൊപ്പം തങ്ങളുടെ എം.പിമാർക്ക് ഇ മെയിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദയാവധത്തിന് അനുകൂലമായി വോട്ടുചെയ്താൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംസ്ഥാനത്തെ 20 പ്രമുഖ ഡോക്ടർമാർ തയാറാക്കിയ കത്തും ചർച്ചയായിക്കഴിഞ്ഞു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധരുടെ ആശങ്കകൾ കേൾക്കുകയും സംസ്ഥാനത്തെ ഏറ്റവും ദുർബല വിഭാഗത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

‘മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ, ഡോക്ടർമാരെ കേൾക്കണമെന്നാണ് ക്യൂൻസ്‌ലാൻഡ് ജനതയോട് രാഷ്ട്രീയക്കാർ നിർദേശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഡോക്ടർമാരെ കേൾക്കാൻ രാഷ്ട്രീയക്കാർ തയാറാകണമെന്ന് ക്യൂൻസ്‌ലാൻഡിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ഞങ്ങൾ ആവശ്യപ്പെടുന്നു,’ പ്രമുഖ ഡോക്ടറായ സെല്ല ഹോഡ്ജ് വ്യക്തമാക്കി. ദയാവദമല്ല, രോഗികൾക്കുള്ള സാന്ത്വന പരിചരണം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് സഭാ നേതൃത്വവും ഡോക്ടർമാരും ഉൾപ്പെടുന്ന പൊതുസമൂഹം മുന്നോട്ടുവെച്ച ആശങ്കകളും മനുഷ്യാവകാശ പ്രവർത്തകരുടെ എതിർപ്പും മുഖവിലക്കെടുക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ബില്ലിലെ വ്യവസ്ഥകൾ ദയാവധത്തെ എതിർക്കുന്ന ആശുപത്രികളെയും നഴ്‌സിംഗ് ഹോമുകളെയും ആരോഗ്യപ്രവർത്തകരെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. ദയാവധത്തെ അനുകൂലിക്കുന്ന ഡോക്ടർമാർക്ക് അധികാരം കൈമാറി അത്തരം സ്ഥാപനങ്ങളിൽ ദയാവധം നടപ്പാക്കാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണവർ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?