Follow Us On

25

January

2022

Tuesday

സര്‍ക്കാര്‍ പട്ടിക: സീറോ മലബാര്‍ സമുദായത്തിന്റെ പേരിലെ അവ്യക്തത പരിഹരിക്കണം

സര്‍ക്കാര്‍ പട്ടിക: സീറോ മലബാര്‍ സമുദായത്തിന്റെ പേരിലെ അവ്യക്തത പരിഹരിക്കണം

ചങ്ങനാശേരി: സീറോമലബാര്‍ സമുദായാംഗങ്ങള്‍ കാലാകാലങ്ങളായി ആര്‍സിഎസ്‌സി, ആര്‍സി എസ്, ആര്‍സി, റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, സിറിയന്‍ ക്രിസ്ത്യന്‍ എന്നിങ്ങനെ വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളില്‍ സമുദായത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു പോരുന്നത്. എന്നാല്‍ ജൂണ്‍ നാലിന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പറായി സീറോ മലബാര്‍ കാത്തലിക് (സിറിയന്‍ കാത്തലിക്) എന്ന പേരാണ് ഈ സമുദായത്തിനു നല്‍കിയിരിക്കുന്നത്.
ഇതുമൂലം ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും, അഡ്മിഷന്‍, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കും സമുദായ അംഗങ്ങള്‍ക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. അതിനാല്‍ ഇതുവരെ ഈ പേരുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തതുല്യമായി പ്രഖ്യാപിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ ജാഗ്രതാസമിതി ആവശ്യപ്പെട്ടു. ഇനി മുതല്‍ സീറോമലബാര്‍ സഭയിലെ സംവരണരഹിതരില്‍ മറ്റു പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവര്‍ സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശി ച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ജാഗ്രതാസമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ജാഗ്രതാ സമിതി കത്തു നല്‍കി.

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ വിഷയാവതരണം നടത്തി. ഫാ. ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടന്‍, ഷിജോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?