Follow Us On

26

September

2021

Sunday

ഗർഭച്ഛിദ്രത്തെ അതിജീവിച്ച പെൺകുട്ടിയും ‘രക്ഷകൻ’ എഡ്വാർഡോയും മുഖാമുഖം!

ഗർഭച്ഛിദ്രത്തെ അതിജീവിച്ച പെൺകുട്ടിയും ‘രക്ഷകൻ’ എഡ്വാർഡോയും മുഖാമുഖം!

മെക്സിക്കോ സിറ്റി: പ്രമാദമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വേദിയായിട്ടുള്ള മെക്‌സിക്കൻ സെനറ്റ് ഹാൾ ഒരുപക്ഷേ, ഇതിനുമുമ്പ് ഒരിക്കലും ഹൃദയസ്പർശിയായ ഇത്തരമൊരു നാടകീയ നിമിഷത്തിന് സാക്ഷിയായിട്ടുണ്ടാവില്ല. മാതാപിതാക്കൾ ഗർഭച്ഛിദ്രത്തിൽനിന്ന് പിന്തിരിഞ്ഞതുകൊണ്ടുമാത്രം ഈ ലോകം കാണാൻ ഭാഗ്യം ലഭിച്ച ഒരു പെൺകുട്ടിയും അവളുടെ രക്ഷകനും മുഖാമുഖം! ‘ദുരിതസാഹചര്യം നേരിടുന്ന ഗർഭിണികൾ’ എന്ന വിഷയത്തിൽ ഈയിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോറമാണ് വൈകാരികമായ ഈ സമാഗമത്തിന് വഴിയൊരുക്കിയത്.

പ്രായപൂർത്തിയാക്കാത്ത ആ പെൺകുട്ടിയുടെ സ്വകാര്യത സൂക്ഷിക്കേണ്ടതിനാൽ അവളുടേയോ അവളുടെ മാതാപിതാക്കളുടെയോ പേര് വെളിപ്പെടുത്തുന്നില്ല. പക്ഷേ ‘രക്ഷകനെ’ മെക്‌സിക്കൻ ജനത ഒന്നടങ്കം അറിയും- തങ്ങളുടെ പ്രിയങ്കരനായ സിനിമാതാരനും സിനിമാ നിർമാതാവുമായ എഡ്വാർഡോ വേരാസ്റ്റെഗുയി. അവസരം കിട്ടുമ്പോഴെല്ലാം കത്തോലിക്കാ വിശ്വാസം പരസ്യമാക്കുന്നതിൽ മാത്രമല്ല, വിവിധ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുകയും ചെയ്യുന്ന ഇദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവർക്കും സുപരിചിതനാണ്.

ഇനി, 15 വർഷംമുമ്പ് എഡ്വാർഡോയിലൂടെ നിർവഹിക്കപ്പെട്ട ആ ‘രക്ഷാകര ദൗത്യ’ത്തിന്റെ സംഗ്രഹത്തിലേക്ക് വരാം. ഉദരത്തിൽ ഉരുവായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ഗർഭച്ഛിദ്രത്തിന് തയാറാറെടുത്ത, തന്റെ കുടുംബ സുഹൃത്തുക്കളായ ദമ്പതികളെ അതിൽനിന്ന് പിന്തിരിപ്പിച്ചത് എഡുറാഡോയാണ്. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും ഗർഭച്ഛിദ്രം പാപമാണെന്നുമുള്ള തിരിച്ചറിവോടെ നടത്തിയ ഇടപെടലാണ് അവരെ ഗർഭച്ഛിദ്രത്തിൽനിന്ന് പിന്തിരിപ്പിച്ചതും ആ പെൺകുഞ്ഞിന് ജനിക്കാൻ വഴിയൊരുക്കിയതും.

അധികം ആരും അറിയാതിരുന്ന ഈ സംഭവം ഇപ്പോൾ വെളിപ്പെടാൻ കാരണം ഈയിടെ സെനറ്റ് ഹാളിൽ സമ്മേളിച്ച അന്താരാഷ്ട്ര ഫോറമാണ്. ഫോറത്തിന്റെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവളെ ആലിംഗനം ചെയ്യുന്ന ഫോട്ടോയൊക്കൊപ്പം ആ ‘രഹസ്യം’ മെക്‌സിക്കോയിലെ പ്രമുഖ പ്രോ ലൈഫ് കൂട്ടായ്മയായ ‘വിവ മെക്‌സിക്കോ മൂവ്‌മെന്റ്’ പങ്കുവെക്കുകയായിരുന്നു. എന്തായാലും, മനുഷ്യാവകാശ മേഖലയിലും പ്രോ ലൈഫ് രംഗത്തും സജീവ സാന്നിധ്യമായ എഡ്വാർഡോയെ കുറിച്ചുള്ള ഈ പുത്തൻ അറിവ്‌ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

‘ബെല്ല’, ‘ലിറ്റിൽ ബോയ്’ എന്നീ സിനിമകളുടെ നിർമാതാവുകൂടിയായ ഇദ്ദേഹം മെറ്റലോണിയ ഫിലിംസിന്റെ സഹസ്ഥാപകനുമാണ്. മഹാമാരിയുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ 2020 മാർച്ച് 22ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തുടക്കം കുറിച്ച ജപമാലയിൽ അനേകരാണ് തത്സമയം പങ്കുചേർന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ 100 മില്യണിൽപ്പരം (10 കോടിയിൽപ്പരം) ജപമാലകളാണ് പ്രസ്തുത യജ്ഞത്തിലൂടെ അർപ്പിച്ചത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?