Follow Us On

18

April

2024

Thursday

അനേകരുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി താമരശേരി രൂപത

അനേകരുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി താമരശേരി രൂപത

താമരശേരി: അനേകരുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി താമരശേരി രൂപത. താമരശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍  ഭവന നിര്‍മാണ പദ്ധതിയിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. താമരശേരി രൂപതയ്ക്ക് തെയ്യാപ്പാറയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്താണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ ഭവന നിര്‍മാണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. സുമനസുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?