Follow Us On

29

March

2024

Friday

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് തിരിച്ചടക്കേണ്ടാത്ത ഭവന പുനരുദ്ധാരണ പദ്ധതി

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് തിരിച്ചടക്കേണ്ടാത്ത ഭവന പുനരുദ്ധാരണ പദ്ധതി

തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ  മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് 50,000 ധനസഹായം നല്‍കുന്നു. ഇത് തിരിച്ചടക്കേണ്ടതില്ല. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, വൈദ്യുതീകരണം, ഫ്‌ളോറിംഗ്, സാനിട്ടേഷന്‍ എന്നിവ ഇല്ലാത്ത വീടുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരാമവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കൂടരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപില്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടാകും. അപേക്ഷകയ്‌ക്കോ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജില്ലാ കളക്‌ട്രേറ്റുകളില്‍ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക്: http://www.minoritywelfare.kerala.gov.in/

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?