Follow Us On

26

September

2021

Sunday

ഫാ. സ്റ്റാന്‍ സ്വാമി: മാവോയിസ്റ്റോ രക്തസാക്ഷിയോ; പുസ്തകം ഇന്ന് പുറത്തിറങ്ങും

ഫാ. സ്റ്റാന്‍ സ്വാമി: മാവോയിസ്റ്റോ രക്തസാക്ഷിയോ; പുസ്തകം ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനും ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദവുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതം പറയുന്ന പുസ്തകം ഇന്ന് (സെപ്റ്റംബര്‍ 10) വൈകുന്നേരം ഡല്‍ഹിയില്‍ പ്രകാശനം ചെയ്യും. ഈ വൈദികന്റെ ജീവിതം അടുത്തുനിന്നു കണ്ടൊരാള്‍ തയാറാക്കുന്ന പുസ്തകം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ‘ഫാ. സ്റ്റാന്‍ സ്വാമി: മാവോയിസ്റ്റോ രക്തസാക്ഷിയോ?’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് ജസ്യൂട്ട് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പ്രകാശ് ലൂയീസാണ്. നീതിനിഷേധങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്ത് ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതവും സംഭാവനകളും അദ്ദേഹത്തിന്റെ വിശുദ്ധമായ ജീവിതവുമാണ് പുസ്തകം വായനക്കാരുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്.
ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്‌ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. ആദിവാസി പ്രശ്‌നങ്ങളില്‍ ഫാ. സ്റ്റാന്‍സ്വാമി നടത്തുന്ന സജീവ ഇടപെടലുകള്‍ അദ്ദേഹത്തെ ഗവണ്‍മെന്റിന്റെ ശത്രുവാക്കി മാറ്റിയിരുന്നു. അതേതുടര്‍ന്നാണ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത്.
കോവിഡ് ബാധിതനായ ഫാ. സ്റ്റാന്‍ സ്വാമി ആരോഗ്യപരമായ കാരണങ്ങള്‍ ചൂട്ടിക്കാട്ടി മുംബൈ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 84 കാരനായ ഫാ. സ്റ്റാന്‍സ്വാമിയുടെ രോഗാവസ്ഥയെ എതിര്‍ത്തും മെഡിക്കല്‍ രേഖകളില്‍ സംശയം ഉണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ നിലപാട്. പാര്‍ക്കിസണ്‍സും മറ്റ് പല രോഗങ്ങളും അലട്ടിയിരുന്ന 84-കാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളാക്കിയത് ജയിലിലെ സാഹചര്യങ്ങളായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് അഞ്ചിനാണ് അദ്ദേഹം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?