Follow Us On

29

March

2024

Friday

പിസ്സാ ഷോപ്പിലെ വചനവിരുന്ന് വഴിയൊരുക്കി, ക്രിസ്തുവിനെ രുചിച്ചറിഞ്ഞ് ആയിരങ്ങൾ! ദിവ്യകാരുണ്യ കോൺഗ്രസിലെ സാക്ഷ്യം തരംഗമാകുന്നു

പിസ്സാ ഷോപ്പിലെ വചനവിരുന്ന് വഴിയൊരുക്കി, ക്രിസ്തുവിനെ രുചിച്ചറിഞ്ഞ് ആയിരങ്ങൾ! ദിവ്യകാരുണ്യ കോൺഗ്രസിലെ സാക്ഷ്യം തരംഗമാകുന്നു

ബുഡാപെസ്റ്റ്: ബ്രസീലിയൻ സ്വദേശിയായ മോയ്‌സ് അസെവെഡോയെ കുറിച്ച് കേട്ടിട്ടുണ്ടോ, അദ്ദേഹം തുടങ്ങിയ പിസ്സാ ഷോപ്പിനെ കുറിച്ച് അറിയാമോ? ഉത്തരം എന്തുതന്നെയാണെങ്കിലും, ഹംഗേറിയൻ തലസ്ഥാനത്ത് സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹം പങ്കുവെച്ച ജീവിതസാക്ഷ്യം കേട്ട് അമ്പരന്നുനിൽക്കുകയാണ് വിശ്വാസീസമൂഹം- ഒരു പിസ്സാ ഷോപ്പുപോലും ക്രിസ്തുവിനെ പകർന്നുകൊടുക്കുന്ന ഇടമാക്കി മാറ്റാനാകുമെന്നോ!

എന്നാൽ ഒരുകാര്യംകൂടി അറിഞ്ഞോളൂ- താൻ തുടക്കം കുറിച്ച പിസ്സാ ഷോപ്പിലൂടെ മോയ്‌സ് അസെവെഡോ എന്ന കത്തോലിക്കാ വിശ്വാസി, അനേകർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമല്ല, അനേകരെ ക്രിസ്തുവിനായി നേടുകയും ചെയ്യുന്നുണ്ട്. ഇന്ന് അനേകരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി കടന്നുചെല്ലുന്ന, അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ ‘ശാലോം കാത്തലിക് കമ്മ്യൂണിറ്റി’യുടെ സ്ഥാപകൻ കൂടിയാണ് മോയ്‌സ് അസെവെഡോ.

1980ൽ, ബ്രസിലിൽ പര്യടനത്തിന് എത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് സമ്മാനം നൽകാൻ ലഭിച്ച അവസരമാണ് മോയ്‌സ് അസെവെഡോയെ ആത്മാക്കാളെ നേടുന്ന മിഷണറിയാക്കി മാറ്റിയത്. പാപ്പയ്ക്ക് എന്ത് സമ്മാനം കൊടുക്കുമെന്ന് ആലോചിച്ചു നടന്ന ആ 20 വയസുകാരൻ ഒരു തീരുമാനത്തിലെത്തി, തന്റെ ജീവിതകാലമത്രയും സുവിശേഷവത്ക്കരണത്തിനായി സമർപ്പിക്കാനുള്ള സന്നദ്ധത പാപ്പയെ അറിയിക്കുക. തന്റെ ആഗ്രഹം പാപ്പയുമായി പങ്കുവെച്ച് അതിനുള്ള അനുഗ്രഹം തേടുകയും ചെയ്തു അദ്ദേഹം

കൃത്യം രണ്ടു വർഷത്തിനു ശേഷം, യുവജനങ്ങളിലേക്ക് സദ്വാർത്ത എത്തിക്കാൻ അസെവെഡോ ഒരു സംരംഭം തുടങ്ങി, ഒരു പിസാ ഷോപ്പ്. സാൻഡ്വിച്ചുകൾ, ലഘുഭക്ഷണങ്ങൾ, കോഫിയും മറ്റും വിളമ്പുന്ന ഒരു ചെറിയ ഷോപ്പ്. പക്ഷേ, മറ്റെങ്ങുമില്ലാത്ത ഒരു സവിശേഷത അവിടെയുണ്ടായിരുന്നു. ബൈബിളിൽനിന്നുള്ള പേരുകളായിരുന്നു പലഹാരങ്ങൾക്ക് നൽകിയത്. മെനു കാർഡിലെ വിചിത്രമായ പേരുകൾ അവിടെയെത്തുന്ന യുവാക്കളുടെ കണ്ണിലും മനസിലുമുടക്കി. ആ പേരുകളെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ അവരെ ബൈബിളിലേക്ക് നയിക്കുകയായിരുന്നു.

ഭക്ഷണം കഴിക്കുന്നതിന് സമീപംതന്നെ ഒരുക്കിയ പ്രാർത്ഥനാമുറിയും പിസ്സാ ഷോപ്പിന്റെ സവിശേഷതയായിരുന്നു. സാൻഡ്വിച്ചുകളിൽ ആരംഭിച്ച സംസാരങ്ങൾ ആ പ്രാർത്ഥനാ മുറിയിലേക്കും പിന്നീട് അടുത്തുള്ള ചാപ്പലുകളിലെ വിശുദ്ധ കുർബാന അർപ്പണത്തിലേക്കും അവരെ നയിച്ചു. ഒരു പിസ്സാ ഷോപ്പായി ആരംഭിച്ച ആ മിഷണറി സംരംഭം പിന്നെ വിവിധ രാജ്യങ്ങളിലേക്ക് പടർന്നു, ‘ശാലോം കാത്തലിക് കമ്മ്യൂണിറ്റി’ എന്ന പേരിൽ.

ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇസ്രായേൽ, കാനഡ, ഗ്രേറ്റ് ബ്രിട്ടൻ, ഉറുഗ്വേ, അൾജീരിയ, മഡഗാസ്‌കർ, ഫ്രഞ്ച് ഗയാന, പോർച്ചുഗൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് ഈ സംരംഭത്തിന് സാന്നിധ്യമുണ്ട്. പ്രാർത്ഥനാ മുറികളോട് കൂടിയ പിസ്സാ ഷോപ്പുകൾതന്നെയാണ് അവിടങ്ങളിലെ മുഖ്യ സവിശേഷതയും 2007മുതൽ, വത്തിക്കാൻ അംഗീകാരം നൽകിയ നിയമാവലികളോടെ പ്രവർത്തിക്കുന്ന ശുശ്രൂഷയായി മാറി ‘ശലോം കാത്തലിക് കമ്മ്യൂണിറ്റി.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?