Follow Us On

26

September

2021

Sunday

മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനുള്ള മുന്നറിയിപ്പ്

മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനുള്ള മുന്നറിയിപ്പ്

കൊച്ചി: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വര്‍ധിച്ചുവരുന്ന ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിന് വലിയ വിപത്താണെന്ന മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. സഭാമക്കളോടു മാര്‍ കല്ലറങ്ങാട്ടു നടത്തിയ പ്രസംഗം, വിശ്വാസികള്‍ ജാഗ്രതയോടെ ആയിരിക്കുവാനും കേരളത്തില്‍ മതസ്പര്‍ധ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമുള്ള ഉദ്‌ബോധനത്തിന്റെ ഭാഗമാണ്. അതിനെ മതസ്പര്‍ധയായി ചിത്രീകരിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള നിക്ഷിപ്തതാത്പര്യക്കാരണെന്ന് ഗ്ലോബല്‍ സമിതി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിജിപിമാരടക്കമുള്ളവരും ഇത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്നു കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ ഗൂഢലക്ഷ്യങ്ങളോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ. പി.ടി ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?