Follow Us On

26

September

2021

Sunday

പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം; ഹംഗറിയില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവച്ച് മാര്‍ പാംപ്ലാനി

പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം; ഹംഗറിയില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവച്ച് മാര്‍ പാംപ്ലാനി

ബുഡാപെസ്റ്റ്: ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യമെന്ന്  തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചമ്മട്ടിയടിയും ചാട്ടവാറും കുരിശിലെ മരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്.

നന്മയുടെമേല്‍ തിന്മയും വെളിച്ചത്തിന്റെമേല്‍ ഇരുളും വിജയം നേടുന്നു എന്നു തോന്നല്‍ ഉളവാക്കുന്ന രാത്രിയിലാണ് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്.  ദിവ്യകാരുണ്യത്തിനു പരിഹരിക്കാനാവാത്ത നിരാശയൊന്നും ശേഷിക്കുന്നില്ല എന്ന് ആ രാത്രിയില്‍ അവന്‍ ഉറപ്പുവരുത്തിയിരുന്നു. ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനാക്രമം പൗരസ്ത്യ സുറിയാനിസഭയുടെ ആരാധനാക്രമമാണെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി.

ഹംഗറിയിലെ സര്‍ക്കാരിന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠനശിബിരങ്ങളുമാണ് നടക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ബുഡാപെസ്റ്ററിലെ ഹീറോ സ്‌ക്വയറില്‍  വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?