Follow Us On

19

April

2024

Friday

ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി

ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി

പാലാ: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  എസ്എംഐഎമ്മിന്റെയും കെസിവൈഎമ്മിന്റെയും ആഭിമുഖ്യത്തില്‍ ഭീകരവാദവിരുദ്ധ പ്രാര്‍ത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി.പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര യോഗം   ഉദ്ഘാടനം ചെയ്തു. പാലാ രൂപതയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള യുവാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തു. 15 യുവാക്കള്‍ ഗാന്ധിയന്‍ മാതൃകയില്‍  ഉപവാസമിരുന്നു.

എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്ര ആമുഖപ്രഭാഷണം നടത്തി. എംഎല്‍എമാരായ  മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് പി. എം. മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി  സിജു സെബാസ്റ്റ്യന്‍, യു ഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞ ക്കടമ്പില്‍,കേരള കോണ്‍ഗ്രസ് പാലാ നിയോജക  മണ്ഡലം  പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്,  ബി ജെ പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്, പാലാ രൂപത ഡി സിഎംഎസ് ഡയറക്ടര്‍ ഫാ.   ജോസ് വടക്കേക്കുറ്റ്, എസ്എംവൈഎം പാലാ  രൂപത  ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, മുത്തോലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്,  കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, എസ് എംവൈ എം പാലാ രൂപത പ്രസിഡന്റ് സാം  സണ്ണി ഓടയ്ക്കല്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?