Follow Us On

26

September

2021

Sunday

സമുദായ നേതൃത്വങ്ങള്‍ ഒരുമിച്ച് സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടണം: കെസിബിസി

സമുദായ നേതൃത്വങ്ങള്‍ ഒരുമിച്ച് സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടണം: കെസിബിസി

കൊച്ചി: സമുദായ നേതൃത്വങ്ങള്‍ ഒരുമിച്ച് സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടണമെന്ന് കെസിബിസി.     കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണെന്ന്  കെസിബിസി വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.  ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല.
ഈ പശ്ചാത്തലത്തില്‍, ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?