Follow Us On

26

September

2021

Sunday

പാറേമാക്കല്‍ മാര്‍ തോമ്മാ കത്തനാര്‍ അനുസ്മരണം

പാറേമാക്കല്‍ മാര്‍ തോമ്മാ കത്തനാര്‍ അനുസ്മരണം

പാലാ:  വൈദേശികാധിപത്യത്തിനെതിരെയും മാര്‍ത്തോമാ നസ്രാണികളുടെ ഐക്യത്തിനു വേണ്ടിയും അക്ഷീണം പ്രയത്‌നിച്ച പാറേമാക്കല്‍ മാര്‍ തോമ്മാ കത്തനാരിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കടനാട് ഇടവകയില്‍ അനുസ്മരണ  സമ്മേളനം നടത്തി. കടനാട് ഫൊറോനാ വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയുടെ മുഖ്യ കാര്‍മികത്വത്തില്‍ റംശാ നമസ്‌കാരം ചൊല്ലി പ്രാര്‍ത്ഥിച്ചു.
പാറേമാക്കല്‍ മാര്‍ തോമാ ഗോവെര്‍ണദോര്‍ എഴുതിയ മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാനപുസ്തകത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും  പാറേമ്മാക്കല്‍ കുടുംബ യോഗം പ്രസിഡന്റ് മാത്യു പള്ളിക്കുന്നേല്‍, ഫാ. സിറില്‍ തോമസ് തയ്യില്‍, അനില്‍ തോണിക്കുഴിയില്‍, പയസ്  വലിയ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്എംവൈഎം പാലാ രൂപത ജനറല്‍ സെക്രട്ടറി കെവിന്‍ ടോം മൂങ്ങാമാക്കല്‍, വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ, കെ സി വൈ എം സംസ്ഥാന സിന്‍ഡിക്കേറ്റംഗം നിഖില്‍ ഫ്രാന്‍സിസ്, വിവിധ  നസ്രാണി യൂത്ത് പ്രതിനിധികള്‍, കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രാര്‍ഥനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?