Follow Us On

26

September

2021

Sunday

നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം

നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം

ചങ്ങനാശേരി: നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ സമൂഹത്തോട് വിശുദ്ധ കുര്‍ബാന മധ്യേ ബോധവല്ക്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങള്‍പോലും തെറ്റായ രീതിയില്‍ അടര്‍ത്തിമാറ്റി വികലമായി ചിത്രീകരിക്കപ്പെടുകയാണെന്ന് മാര്‍ തറയില്‍ പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി ജോസഫ് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, അഡ്വ. ജോജി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?