Follow Us On

19

April

2024

Friday

ഒരു വർഷം, 2500ൽപ്പരം ലൈവ് തിരുക്കർമങ്ങൾ; ദൈവമഹത്വത്തിന്റെ ഒന്നാം പിറന്നാളിൽ SW PRAYER

ഒരു വർഷം, 2500ൽപ്പരം ലൈവ് തിരുക്കർമങ്ങൾ; ദൈവമഹത്വത്തിന്റെ ഒന്നാം പിറന്നാളിൽ SW PRAYER

എഡിൻബർഗ്‌: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ ദിനരാത്ര ഭേദമില്ലാതെ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്സമയം ലഭ്യമാക്കുന്ന SW PRAYER (ശാലോം വേൾഡ് പ്രയർ) ചാനലിന് ഒന്നാം പിറന്നാൾ. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകൾ, യാമപ്രാർത്ഥനകൾ തുടങ്ങിയവ തത്സമയം ലഭ്യമാക്കുന്ന SW PRAYER 2020 സെപ്തംബർ 14നാണ് സംപ്രേഷണം ആരംഭിച്ചത്. അമേരിക്കയിലെ ടെക്‌സസിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് SW PRAYER.

മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധിയുടെ നാളുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 2500ൽപ്പരം തത്‌സമയ സംപ്രേഷണങ്ങൾ ഒരുക്കാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തെപ്രതി കൃതജ്ഞതാ ബലി അർപ്പിച്ചുകൊണ്ടാണ് ഒന്നാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ന് അമേരിക്കൻ സമയം (ഈസ്റ്റേൺ) രാവിലെ 10.00ന് (3.00PM BST| 7.30PM IST| Sep 15, 12.00AM AEST) ശാലോം മീഡിയ യു.എസ്.എയുടെ ആസ്ഥാനമായ എഡിൻബർഗിലെ ശാലോം ചാപ്പലിൽ അർപ്പിക്കുന്ന കൃതജ്ഞാ ദിവ്യബലിക്ക് ശാലോം മീഡിയാ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ കാർമികത്വം വഹിക്കും. കൃതജ്ഞതാ ബലി അർപ്പണത്തിൽ പങ്കുചേരാൻ സന്ദർശിക്കുക: https://youtu.be/o8EcypXvN3I

‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ ലഭ്യമാക്കുന്നു എന്നതാണ് ചാനലിനെ വ്യത്‌സ്ഥമാക്കുന്നത്. ഇതിനായി നിരവധി രാജ്യങ്ങളിലെ വൈദികരും ദൈവാലയ- ആശ്രമ അധികാരികളും ചാനലിന് പിന്തുണയേകുന്നുണ്ട്. നാലു മണിക്കൂറിനിടയിൽ ഒരു ദിവ്യബലി അർപ്പണം ഉറപ്പാക്കുന്നതും സവിശേഷതയാണ്. വിശ്വാസീസമൂഹം കൈമാറുന്ന പ്രാർത്ഥനാ ആവശ്യങ്ങളും കൃതജ്ഞതാർപ്പണങ്ങളും പ്രത്യേക നിയോഗമായി സമർപ്പിച്ചാവും തിരുക്കർമങ്ങൾ അർപ്പിക്കപ്പെടുക.

കൊറോണാ വ്യാപനംമൂലം ദൈവാലയത്തിലെത്തി ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ദിവ്യബലി അർപ്പണത്തിന്റെ തത്സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാൻ ‘ശാലോം വേൾഡ്’ യൂ ട്യൂബിൽ ആരംഭിച്ച  ‘ലൈവ് ഡെയ്ലി മാസ്’ ചാനലാണ് SW PRAYER ചാനലിന് പ്രചോദനമായത്. അനുദിന ദിവ്യബലിയിലെ പങ്കാളിത്തം മുടങ്ങാതിരിക്കാൻ സഹായിച്ച ‘ലൈവ് ഡെയ്ലി മാസ്’ ചാനലിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്.

കൊറോണാ വ്യാപനം ശമിച്ചെങ്കിലും ദൈവാലയങ്ങളിൽ പ്രവേശന നിയന്ത്രണം തുടരുന്നതിനാൽ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ അനേകർക്ക് ഈ ചാനൽ സഹായകമാകുന്നുണ്ടെന്നാണ് പല രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ. മാത്രമല്ല, ദിവസത്തിൽ ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് തത്‌സമയ ദിവ്യബലിയിൽ പങ്കുചേരാൻ ലഭിക്കുന്ന അവസരം പ്രായാധിക്യവും രോഗങ്ങളും മൂലം ദൈവാലയത്തിൽ പോകാൻ കഴിയാത്ത അനേകർക്ക് അനുഗ്രഹമാകുന്നുമുണ്ട്.

ഏറ്റവും പുതിയ ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ‘ശാലോം വേൾഡ്’ ചാനലുകൾതികച്ചും സൗജന്യമായി ലഭ്യമാണ്. വെബ് സൈറ്റ് https://swprayer.org ടി.വിയിലും മൊബൈൽ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക  https://www.shalomworld.org/watchon

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ചുവടെ

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?