Follow Us On

26

September

2021

Sunday

ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവ്: മാര്‍ ആലഞ്ചേരി

ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവ്: മാര്‍ ആലഞ്ചേരി

എറണാകുളം: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ത്ഥസേവനം ജീവിതശൈലിയാക്കിയ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവാണെന്നു കര്‍ദിനാള്‍ അനുസ്മരിച്ചു.

കേന്ദ്രമന്ത്രിയെന്ന നിലയിലും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗമെന്ന നിലയിലും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാസ്‌നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഓസ്‌കര്‍ ഫെര്‍ണാണ്ടസിനെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്നവിധത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?