Follow Us On

26

September

2021

Sunday

മലങ്കര പുനരൈക്യത്തിന്റെ 91-ാം വാര്‍ഷികം

മലങ്കര പുനരൈക്യത്തിന്റെ 91-ാം വാര്‍ഷികം

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് വാര്‍ഷികാഘോഷങ്ങള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 20, 21 തീയതികളിലായി നടക്കും. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ 1930 സെപ്റ്റംബര്‍ 20-നാണ് കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടത്. പുനരൈക്യദിനമായ സെപ്റ്റംബര്‍ 20-ന് രാവിലെ 7.30ന് മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മണ്ണന്തല ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
21-ന് വൈകുന്നേരം 5.30ന് പുനരൈക്യ വാര്‍ഷിക സമ്മേളനം നടക്കും. മാര്‍ത്തോമ്മാ സഭാ സഫ്രന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണാബാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍, ഡോ. ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, വിവിധ സഭാ പ്രതിനിധികളായ ഫാ. ജോസഫ് കീപ്രത്ത്, റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, മോണ്‍.മാത്യു മനക്കരക്കാവില്‍, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?