Follow Us On

26

September

2021

Sunday

കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണം

കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണം

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണം നടത്തി. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണത്തിന്റെയും ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത മലങ്കര മേഖല സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രഫ. റോസമ്മ സോണി, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1964  സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കെഎസ്എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയ സംഘങ്ങളിലൂടെ കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്ത നങ്ങള്‍ നടപ്പിലാക്കി വരുന്നു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് 1250 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?