Follow Us On

26

September

2021

Sunday

അനേകരെ ക്രിസ്തുവിലേക്ക് നയിച്ച കൊറിയൻ പാസ്റ്റർ യോങ് ഗി ചോ യാത്രയായി

അനേകരെ ക്രിസ്തുവിലേക്ക് നയിച്ച കൊറിയൻ പാസ്റ്റർ യോങ് ഗി ചോ യാത്രയായി

സോൾ: കൊറിയൻ യുദ്ധത്തെ തുടർന്ന് നിരാശയ്ക്കടിപ്പെട്ട അനേകരിലേക്ക് ക്രിസ്തുവിന്റെ പ്രത്യാശ പകർന്ന ദക്ഷിണ കൊറിയയിലെ പ്രമുഖ പെന്തക്കുസ്ത് പാസ്റ്ററും ‘യോയിദോ ഫുൾ ഗോസ്പൽ ചർച്ചി’ന്റെ സ്ഥാപകനുമായ യോങ് ഗി ചോ (85) യാത്രയായി. തലച്ചേറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് 2020 ജൂലൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ വിയോഗം ഇന്നലെ (സെപ്തംബർ 14) സോൾ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു.

ബുദ്ധമതത്തിൽനിന്ന് ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും സുവിശേഷവത്ക്കരണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഇദ്ദേഹം അനേകം ആത്മാക്കളെ ക്രിസ്തുവിന് നേടിക്കൊടുത്ത മിഷണറിയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്. 1958ൽ വിരലിലെണ്ണാവുന്നവരുമായി അദ്ദേഹം രൂപീകരിച്ച ‘യോയിദോ ഫുൾ ഗോസ്പൽ ചർച്ച്’ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പെന്തക്കുസ്ത്‌സഭയാണ്. 1992മുതൽ 2008വരെ ‘വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പി’ന്റെ പ്രസിഡന്റുമായിരുന്നു.

1936ൽ ഉൽസാനിലെ ജിയോങ്സാങ് പ്രവിശ്യയിലാണ് ചോ ജനിച്ചത്. കൊറിയൻ യുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ കുടുംബം ബുസാനിലേക്ക് പലായനം ചെയ്തു. ബുദ്ധമത കുടുംബത്തിൽ ജനിച്ച ചോ, തന്റെ ഹൈസ്‌ക്കൂൾ പഠനകാലത്താണ് ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് അറിയുന്നത്. ‘അസംബ്ലീസ് ഓഫ് ഗോഡ്’ ചർച്ചിന്റെ നേതൃനിരയിലുണ്ടായ അമേരിക്കൻ പാസ്റ്റർ കെന്നത്ത് ടൈസിന്റെ പ്രസംഗം കൊറിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ലഭിച്ച അവസരമാണ് അതിന് കാരണമായത്.

ചോയ്ക്ക് ക്ഷയരോഗം പിടിപെട്ടത് അക്കാലത്താണ്. ആ സമയത്ത് കെന്നത്ത് ടൈസ് പകർന്ന പിന്തുണ ക്രിസ്തീയ വിശ്വാസത്തിൽ ചെയെ നയിച്ചു. 1956ൽ ഫുൾ ഹോസ്പൽ കോളജിൽ പ~നം ആരംഭിച്ച ചോ 1958ലാണ് ഭാര്യാമാതാവിന്റെ പിന്തുണയോടെ ‘യോയിദോ ഫുൾ ഗോസ്പൽ ചർച്ച്’ എന്ന പേരിൽ പ്രാർത്ഥനാ കൂട്ടായ്മക്ക് രൂപം കൊടുത്തത്. 1979 ൽ 100,000 അംഗങ്ങളുമായും 1981ൽ 200,000 അംഗങ്ങളുമായും കൂട്ടായ്മ വളർന്നു.

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പെന്തക്കുസ്ത് കൂട്ടായ്മയായി 1993ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയും ചെയ്തു. ഏഴ് ലക്ഷം പേരാണ് അന്ന് ഉണ്ടായിരുന്നത്. ഇന്നും ലോകത്തിലെ ഏറ്റവും വലിയ പെന്തക്കുസ്ത് വിഭാഗം ഇതുതന്നെയാണെങ്കിലും അംഗങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെമാത്രമാണ്. 1988ൽ ‘കൂക്മിൻ ഇൽബോ’ ക്രിസ്ത്യൻ ദിനപത്രം സ്ഥാപിച്ച ഇദ്ദേഹം, മനുഷ്യാവകാശങ്ങൾ, പാരിസ്ഥിതിക ആരോഗ്യം, ശിശുക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കാൻ ‘ഗുഡ് പീപ്പിൾ’ എന്ന സർക്കാരിതര സംഘടനയ്ക്കും രൂപം നൽകി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?