Follow Us On

19

April

2024

Friday

ദയാവധവാദികളുടെ അറിവിലേക്ക്: പിസ്റ്റോറിയസ് ‘തിരിച്ചുവന്നു’ പഴയജീവിതത്തിലേക്ക്‌

ദയാവധവാദികളുടെ അറിവിലേക്ക്: പിസ്റ്റോറിയസ് ‘തിരിച്ചുവന്നു’ പഴയജീവിതത്തിലേക്ക്‌

ഹാർലോവ്: ഇനി ഒരിക്കലും പഴയജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ, അബോധാവസ്ഥയിൽ ചലനമറ്റ ശരീരവുമായി കഴിയുന്നവരെ ദയാവധത്തിന് വിധേയരാക്കാൻ ലോകമെങ്ങും മുറവിളികളുയരുമ്പോൾ മാർട്ടിൻ പിസ്റ്റോറിയസ് പറയും: ‘അരുത്. നിങ്ങൾ പറയുന്നതെല്ലാം ഞങ്ങൾ അറിയുന്നുണ്ട്.’ തനിക്ക് ജീവനുണ്ടെന്ന് വിളിച്ചുപറയാൻ കൊതിക്കുമ്പോഴും ശരീരം അനുവദിക്കാത്ത ആ അവസ്ഥയെക്കുറിച്ച് ഏറെ പറയാനുണ്ട് അദ്ദേഹത്തിന്. കാരണം, ഏതാണ്ട് മൂന്നു വർഷം ചലനമറ്റു കിടന്ന ശേഷം പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിവന്നവനാണ് സൗത്ത് ആഫ്രിക്കക്കാരനായ പിസ്റ്റോറിയസ്.

‘അവനെ കൊല്ലാം, അവയവങ്ങൾ ദാനം ചെയ്യാം എന്നൊക്കെ നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. ഇതൊക്കെ പ റയുന്നത് സ്വന്തക്കാർ തന്നെയാകുമ്പോൾ ചലനമറ്റുകിടക്കുന്ന അവർക്ക് അത് എത്ര വേദനാജനകമായിരിക്കും?,’ അദ്ദേഹം ചോദിക്കുന്നു. നീ ഇങ്ങനെ വിഷമിക്കുന്നതിനെക്കാൾ, മരിച്ചിരുന്നെങ്കിൽ എന്ന അമ്മയുടെ ഗദ്ഗദവും ഒരിക്കൽ കേൾക്കേണ്ടിവന്നു പിസ്റ്റോറിയസിന്.

എല്ലാവരെയും പോലെ കളിച്ചും ചിരിച്ചും ഓടിച്ചാടി നടന്നിരുന്ന പയ്യനായിരുന്നു 1980കളിൽ മാർട്ടിൻ. 12 വയസുവരെ അവന്റെ കളിചിരികളും പ്രവർത്തനങ്ങളും സാധാരണം. സൗത്ത് ആഫ്രിക്കയിലായിരുന്നു അവർ താമസിച്ചിരുന്നത്. എന്നാൽ, അവനെ കാർന്നുതിന്നാൻ ആരംഭിച്ച രോഗത്തെക്കുറിച്ച് ആദ്യമൊന്നും ഡോക്ടർമാർക്ക് മനസ്സിലായില്ല. പതിയെ കൈകാലുകൾ അനക്കാൻ സാധിക്കാതായി. പിന്നീട് കണ്ണുകളുടെ ചലനം നിലച്ചു. ഒടുവിൽ ശബ്ദം പുറപ്പെടുവിക്കാനുള്ള ശേഷിയും.

മാർട്ടിൻ പിസ്റ്റോറിയസ് രോഗക്കിടക്കയിൽ.

ഡോക്ടമാർ വിധിയെഴുതി: അവൻ മസ്തിഷ്‌കമരണം സംഭവിച്ച് ‘വെജിറ്റേറ്റീവ്’ സ്‌റ്റേജിലാണ്. യാതൊന്നും അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. മാതാപിതാക്കളായ റോഡ്‌നിയോടും ജോവാൻ പിസ്റ്റോറിയസിനോടും അവനെ വീട്ടിൽ കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞു. മരണംവരെ കാത്തിരിക്കാം, അതു മാത്രമാണ് നിർദേശിക്കപ്പെട്ട പ്രതിവിധി. അവന്റെ അപ്പന്റെ സ്‌നേഹം അന്നുമുതലാണ് അവന് മനസ്സിലായിത്തുടങ്ങിയത്.

അതിരാവിലെ അദ്ദേഹം എഴുന്നേൽക്കും. അവനെ തുടച്ച് വൃത്തിയാക്കി, ഭക്ഷണം നൽകി, രോഗികളെ ശുശ്രൂഷിക്കുന്ന ഒരു സ്ഥലത്താക്കി ജോലിക്കു പോകും. വൈകിട്ട് കഠിനമായ ജോലി കഴിഞ്ഞെത്തി അവനെ വീട്ടിലെത്തിക്കും. പിന്നെ കുളി, ഭക്ഷണം എല്ലാം കൊടുത്ത് കിടത്തിയുറക്കും. രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് എഴുന്നേറ്റ് അദ്ദേഹം അവനെ തിരിച്ചും മറിച്ചും കിടത്തും, ബെഡ്‌സോർ ആകാതിരിക്കാൻ.

മാർട്ടിൻ പിസ്റ്റോറിയസ് രോഗക്കിടക്കയിൽ.

വീണ്ടും അടുത്തദിവസം രാവിലെ വീൽചെയറിൽ കെയർ സെന്ററിലേക്ക്… ഈ അപ്പന്റെ സ്‌നേഹമാണ് തന്നെ ജീവനുള്ളവനാക്കിയതെന്നുപോലും ഇന്ന് മാർട്ടിൻ ചിന്തിക്കാതില്ല. കുടുംബം നേരിടുന്ന ഈ വിഷമങ്ങൾ കണ്ടിട്ടാവണം, ‘നീ ഇങ്ങനെ വിഷമിക്കുന്നതിനെക്കാൾ, മരിച്ചിരുന്നെങ്കിലെന്ന്’ അമ്മയ്ക്ക് പറയേണ്ടിവന്നത്. അതു പറഞ്ഞ് അമ്മ വിതുമ്പുന്നതും അവൻ അറിയുന്നുണ്ടായിരുന്നു.

മൂന്നു വർഷങ്ങൾ കടന്നുപോയി. അവന്റെ ചലനങ്ങൾ പതിയെ തിരിച്ചുവന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ ആദ്യം ആശയവിനിമയങ്ങൾ. പിന്നെയും മൂന്നു വർഷങ്ങൾകൂടി കാത്തിരിക്കേണ്ടി വന്നു സാധാരണ രീതിയിലേക്ക് തിരിച്ചെത്താൻ. 2009ൽ ജോവാന്ന എന്ന പെൺകുട്ടിയെ വിവാഹം കഴിച്ച് യു.കെയിലേക്ക് കുടിയേറി. 2010 ൽ സ്വന്തം ബിസിനസ്സ് ആരംഭിച്ചു. എഴുത്തിന്റെയും വെബ് ഡിസൈനിംഗിന്റെയും മേഖലയിലാണ് പിസ്റ്റോറിയസിന്റെ പ്രവർത്തനം. 45 വയസുകാരനായ ഇദ്ദേഹം ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇംഗ്ലണ്ടിലെ ഹാർലോവിലാണ് ഇപ്പോൾ താമസം. ‘ഗോസ്റ്റ് ബോയ്: ശരീരത്തിൽ അടയ്ക്കപ്പെട്ട ജീവിതത്തിൽനിന്നുള്ള എന്റെ രക്ഷപെടൽ’ എന്ന പേരിൽ പുറത്തിറക്കിയ മാർട്ടിന്റെ ഓർമക്കുറിപ്പ്‌  ബെസ്റ്റ് സെല്ലറായിരുന്നു.

originally published 2019

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?