Follow Us On

21

October

2021

Thursday

ഐ.ഡി.സി സമ്മിറ്റ് നാളെ മുതൽ; ലോകശ്രദ്ധ ക്ഷണിക്കാൻ യു.എസിൽ മുഴങ്ങും പീഡിത ക്രൈസ്തവരുടെ ശബ്ദം

ഐ.ഡി.സി സമ്മിറ്റ് നാളെ മുതൽ; ലോകശ്രദ്ധ ക്ഷണിക്കാൻ യു.എസിൽ മുഴങ്ങും പീഡിത ക്രൈസ്തവരുടെ ശബ്ദം

‘സോളിഡാരിറ്റി ഡിന്നർ’ തത്‌സമയം കാണാം ശാലോം വേൾഡിൽ

വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക, പീഡിത ക്രൈസ്തവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തിര ഇടപെടൽ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി സമ്മേളിക്കുന്ന ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ (ഐ.ഡി.സി) സമ്മിറ്റിന് തയാറെടുത്ത് അമേരിക്ക. സെപ്തംബർ 21, 22 തിയതികളിൽ വാഷിംഗ്ടൺ ഡി.സി വേദിയാകുന്ന ദേശീയ സമ്മിറ്റ് ഓൺലൈനിലൂടെയാകും ലഭ്യമാകുക. മധ്യപൂർവേഷ്യയിലെയും ആഫ്രിക്കയിലെയും പീഡിത ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’.

‘അടിച്ചമർത്തലിനെ എതിർക്കുക, അടിച്ചമർത്തപ്പെട്ടവരെ ശക്തീകരിക്കുക’ എന്ന ആപ്തവാക്യവുമായി കൂടിച്ചേരുന്ന സമ്മിറ്റിൽ, ഐ.ഡി.സിയുടെ പ്രവർത്തനങ്ങളും ചർച്ചയാകും. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽനിന്നുള്ള നിരവധി പ്രമുഖർ സമ്മിറ്റിനെ അഭിസംബോധന ചെയ്യും. ഓൺലൈനായാണ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നതെങ്കിലും സമാപന ദിനത്തിൽ, വാഷിംഗ്ടൺ ഡി.സിയിലെ സമ്മേളനവേദിയിൽ ‘സോളിഡാരിറ്റി ഡിന്നറി’നായി നിരവധി പേർ പങ്കെടുക്കും. വൈകിട്ട് 7.00ന് (ഈസ്റ്റേൺ ടൈം) നടക്കുന്ന ‘സോളിഡാരിറ്റി ഡിന്നർ’ശാലോം വേൾഡ് തത്‌സമയം സംപ്രേഷണം ചെയ്യും.

യു.എസ് കോൺഗ്രസ് പ്രതിനിധികളുമായി ആശയവിനിമയം നടത്താനും അന്ന് അവസരമുണ്ടാകും. കൂടാതെ, പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കാനുള്ള നയുപിപാടികളെ കുറിച്ച് കോൺഗ്രസ് അംഗങ്ങൾ, മത നേതാക്കൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പൊതുവായും വ്യക്തിപരമായും സംവദിക്കാനുള്ള സെഷനും ‘സോളിഡാരിറ്റി ഡിന്നറി’ന്റെ ഭാഗമായിരിക്കും. ‘ഐ.ഡി.സി കോൺഗ്രഷണൽ ചാമ്പ്യൻ 2021’ അവാർഡിന്റെ പ്രഖ്യാപനവും ഇതേ വേദിയിലുണ്ടാകും.

മധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ സമ്മർദ ശക്തിയാവുക എന്ന ലക്ഷ്യവുമായി 2014ലാണ് ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ പ്രഥമ സമ്മിറ്റ് സംഘടിപ്പിച്ചത്. ഐസിസ് തീവ്രവാദികൾ അഴിച്ചുവിട്ട ഭീകരതാണ്ഡവത്തിന്റെ പശ്ചാത്തലത്തിൽ മധ്യപൂർവേഷ്യയിലെ ക്രൈസ്തവസഭാ അധ്യക്ഷന്മാരെയും മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രതന്ത്രജ്ഞർ, ജനപ്രതിനിധികൾ, നയതന്ത്രജ്ഞർ എന്നിങ്ങനെയുള്ള പ്രമുഖരെയും അണിനിരത്തി സംഘടിപ്പിച്ച ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ് സമ്മിറ്റ്’ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?