Follow Us On

20

April

2024

Saturday

മലങ്കര പുനരൈക്യത്തിന്റെ 91-ാം വാര്‍ഷികം ആഘോഷിച്ചു

മലങ്കര പുനരൈക്യത്തിന്റെ 91-ാം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് പുനരൈക്യ വാര്‍ഷിക സമ്മേളനം  തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവാലയത്തില്‍ നടന്നു. മാര്‍ത്തോമ്മാ സഭാ സഫ്രന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണാബാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യത്തിന്റെ സന്ദേശം ലോകത്തിന് കാണിച്ചുകൊടുത്തതിന്റെ വാര്‍ഷികമാണ് ഇന്നു നടക്കുന്നതെന്ന് ബര്‍ണാബാസ് സഫ്രന്‍ മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര കത്തോലിക്ക സഭ എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലം, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍, ഡോ. ശശി തരൂര്‍ എം.പി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, വിവിധ സഭാ പ്രതിനിധികളായ ഫാ. ജോസഫ് കീപ്രത്ത്, റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, മോണ്‍.മാത്യു മനക്കരക്കാവില്‍, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?