Follow Us On

21

October

2021

Thursday

യേശുക്രിസ്തുവിന്റെ കുരിശ് സകലജനത്തിനും വേണ്ടിയുള്ള രക്ഷയുടെ ഉറവിടം: ഫ്രാൻസിസ് പാപ്പ

യേശുക്രിസ്തുവിന്റെ കുരിശ് സകലജനത്തിനും വേണ്ടിയുള്ള രക്ഷയുടെ ഉറവിടം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: യേശുക്രിസ്തുവിന്റെ കുരിശ് എല്ലായ്‌പ്പോഴും എല്ലായിടത്തും എല്ലാ ജനങ്ങൾക്കുമുള്ള രക്ഷയുടെ ഉറവിടമാണെന്ന് ഫ്രാൻസിസ് പാപ്പ. ക്രൂശിതനെ ധ്യാനിക്കുമ്പോൾ ദൈവ കാരുണ്യത്താൽ ആശ്ലേഷിക്കപ്പെടുന്ന എല്ലാ മനുഷ്യ മാനങ്ങളും നമുക്ക് കുരിശിൽ കാണാനാകുമെന്നും പാപ്പ പറഞ്ഞു. പാഷനിസ്റ്റ് സന്യാസ സഭ സ്ഥാപിതമായതിന്റെ മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ദൈവശാസ്ത്ര കോൺഗ്രസിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ ഉദ്‌ബോധിപ്പിച്ചത്.

‘കുരിശിന്റെ ജ്ഞാനം വൈവിധ്യമാർന്ന ലോകത്തിൽ’ എന്ന വിഷയത്തിൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര കോൺഗ്രസിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. കുരിശിന്റെ ജ്ഞാനത്താൽ സമകാലീനമായ വെല്ലുവിളികളെക്കുറിച്ചുള്ള നവബോധ്യങ്ങൾ പങ്കുവെക്കാനും ഫ്രാൻസിസ് പാപ്പ ദൈവശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. ഈ കോൺഫറൻസ് 21^ാം നൂറ്റാണ്ടിലെ സുവിശേഷവത്ക്കരണത്തിന് നിർണായക സംഭാവനകൾ നൽകുമെന്ന പ്രതീക്ഷയും പാപ്പ പങ്കുവെച്ചു.

പാഷനിസ്റ്റ് സഭാ സ്ഥാപകനായ കുരിശിലെ വിശുദ്ധ പൗലോസിന്റെ ആഗ്രഹത്തെ ഉറപ്പിക്കാനുള്ള പരിശ്രമത്തോട് ഈ സംഗമം യോജിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രവും പാഷനിസ്റ്റ് സഭാ സമൂഹത്തിന്റെ കാരിസവുമായ കുരിശിന്റെ രഹസ്യം ദിവ്യസ്‌നേഹത്തിന്റെ പ്രത്യുത്തരമായി പ്രഖ്യാപിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, അത് ലോകത്തിന്റെ പ്രതീക്ഷകളെയും പ്രത്യാശകളയും അഭിസംബോധന ചെയ്യുന്നുണ്ട്.

‘തന്നെതന്നെ ശൂന്യവത്കരിക്കുന്നതും അനുകമ്പാർദ്രവുമായ ദൈവസ്‌നേഹം കുരിശിലൂടെ നമ്മുടെ മനുഷ്യാവസ്ഥയുടെ ആഴങ്ങളിലെത്തുന്നു. ദൈവവും മനുഷ്യനുമായുള്ള ബന്ധം വേർതിരിക്കാനാകാത്തെവിധം കൂട്ടിച്ചേർത്തുകൊണ്ട് ആ സ്‌നേഹം നമ്മെ സ്പർശിക്കുന്നു. യേശുവിന്റെ മരണത്തിലൂടെ അത് സാഹോദര്യ ഐക്യത്തിൽ സാർവത്രികമാകുകയും ചെയ്യുന്നു. ചിന്തയുടെ ഔന്നത്യത്തെയും ഹൃദയത്തിന്റെ വിനയത്തെയും സംയോജിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയേണ്ടതിന്റെ പ്രാധാന്യമാണ് ബലഹീനമായ കുരിശിന്റെ രക്ഷാകരശക്തിയിലൂടെ വെളിപ്പെട്ടത്,’ പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?