Follow Us On

19

April

2024

Friday

തലക്കെട്ടിയച്ചൻ യാത്രയായി; വിടവാങ്ങിയത് പാവങ്ങൾക്കായി ആയിരത്തിൽപ്പരം വീടുകൾ നിർമിച്ച അജപാലകൻ

തലക്കെട്ടിയച്ചൻ യാത്രയായി; വിടവാങ്ങിയത് പാവങ്ങൾക്കായി ആയിരത്തിൽപ്പരം വീടുകൾ നിർമിച്ച അജപാലകൻ

കൊച്ചി: പാവപ്പെട്ട ആയിരത്തിൽപ്പരം കുടുംബങ്ങളുടെ വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതും അജപാലനദൗത്യത്തിന്റെ ഭാഗമായി സ്വീകരിച്ച വരാപ്പുഴ രൂപതാംഗം ഫാ. മൈക്കിൾ തലക്കെട്ടി (64) നിര്യാതനായി. രോഗബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ‘ആവിലാഭവൻ’ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഇന്ന് (സെപ്തംബർ 23) രാവിലെയായിരുന്നു. മൃതസംസ്‌ക്കാര കർമം ഇടവകയായ ഏലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നാളെ വൈകിട്ട് 4.30ന് നടക്കും.

ഓസ്ട്രിയയിൽ സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാം ഫാ. വർഗീസ് താണിയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച, ‘താണിയത്ത് ട്രസ്റ്റി’ന്റെ സഹകരണത്തോടെ നാനാജാതി മതസ്ഥർക്കായായി 1480 വീടുകളാണ് ഫാ. തലക്കെട്ടിയുടെ മേൽനോട്ടത്തിൽ നിർമിച്ച് കൈമാറിയത്. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി തീരദേശത്ത് 250 വീടുകൾ നിർമിച്ചതും ഇതിൽ ഉൾപ്പെടും.

വൈപ്പിൻ, കടമക്കുടി, കോട്ടപ്പുറം, ഗോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് വീടുകൾ കൂടുതലായും നിർമിച്ചു നൽകിയിട്ടുള്ളത്. ഭവന നിർമാണ പദ്ധതിയിൽ താണിയത്ത് ട്രസ്റ്റിന്റെ സഹകരണത്തിനൊപ്പം നിരവധി വൈദികർ ഉൾപ്പെടെയുള്ള സുമനസുകളുടെയും പിന്തുണ ലഭിച്ചിരുന്ന അച്ചൻ, ഗുണഭോക്താക്കളുടെ ശ്രമദാനവും ഉറപ്പുവരുത്തുമായിരുന്നു.

വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ എന്നീ ദൈവാലയങ്ങളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വല്ലാർപാടം ദേശീയ തീർത്ഥാടന കേന്ദ്രം റെക്ടറായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. കുറച്ചുനാൾ വരാപ്പുഴ അതിരൂപത കെ. സി.വൈ.എം. ഡയറക്ടറുമായിരുന്നു.

ഇന്ന് (സെപ്തംബർ 23) വൈകിട്ട് 5.00മുതൽ ഏലൂർ ഫെറിയിലെ ഭവനത്തിലും നാളെ ഉച്ചക്ക് 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിലും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാവും. മൃതസംസ്‌ക്കാര കർമത്തിന് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?