Follow Us On

19

April

2024

Friday

ക്രൈസ്തവരുടെ ആശങ്കകൾ ധീരതയോടെ പങ്കുവെച്ച ആർജവത്വത്തിന് അഭിനന്ദനം; മാർ കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത

ക്രൈസ്തവരുടെ ആശങ്കകൾ ധീരതയോടെ പങ്കുവെച്ച ആർജവത്വത്തിന് അഭിനന്ദനം; മാർ കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത

പാലാ: ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെ പ്രതിനിധികള്‍ പാലാ ബിഷപ് ഹൗസിലെത്തി മാര്‍ കല്ലറങ്ങാട്ടിന് ഐകദാര്‍ഡ്യം പ്രഖ്യാപിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. തോമസ് കറുകക്കളം, ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കത്തീഡ്രല്‍ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, വിവിധ ഫൊറോനാ വികാരിമാര്‍ തുടങ്ങി 40 വൈദികര്‍ മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചാണ് ചങ്ങനാശേരി അതിരൂപതയുടെ പിന്തുണ അറിയിച്ചത്.

കേരള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ ധീരതയോടെ പങ്കുവയ്ക്കാനും വിശ്വാസി സമൂഹത്തിന് ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കുവാനും മാര്‍ കല്ലറങ്ങാട്ട് കാട്ടിയ ആര്‍ജ്ജവത്വത്തെ പ്രസ് ബിറ്ററല്‍ കൗണ്‍സില്‍ അഭിനന്ദിച്ചു. തിന്മയുടെ ശക്തികള്‍ കേരള സമൂഹത്തില്‍ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍ കല്ലറങ്ങാട്ട് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും  പ്രസ് ബിറ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയ മാര്‍ കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള  ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുമെന്നും ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം പറഞ്ഞു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?