Follow Us On

29

March

2024

Friday

‘മാർച്ച് ഫോർ മാർട്ടിയേഴ്‌സി’ന് മണിക്കൂറുകൾ മാത്രം: പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാൻ ആയിരങ്ങൾ അണിചേരും

‘മാർച്ച് ഫോർ മാർട്ടിയേഴ്‌സി’ന് മണിക്കൂറുകൾ മാത്രം: പീഡിത ക്രൈസ്തവർക്കായി ശബ്ദിക്കാൻ ആയിരങ്ങൾ അണിചേരും

വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സ്’ ഇനി മണിക്കൂറുകൾ മാത്രം. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്‌സി’ന്റെ ആഭിമുഖ്യത്തിൽ ഇന്ന്‌ (സെപ്തംബർ 24 ) വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്‌സി’ൽ ആയിരങ്ങൾ അണിചേരും. ഇത് മൂന്നാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി രണ്ടാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. ഉച്ചതിരിഞ്ഞ് 3.00നാണ് മാർച്ച് ആരംഭിക്കുന്നത്.  നാഷണൽ മാളിൽനിന്ന് ആരംഭിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്‌സ്’ വൈറ്റ്ഹൗസ് പിന്നിട്ട് ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേരും. തുടർന്ന്, മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും അവർക്കുവേണ്ടി ശബ്ദിച്ചവരുടെയും സാക്ഷ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ‘നൈറ്റ് ഫോർ ദ മാർട്ടിയേഴ്‌സ്’ പ്രോഗ്രാമോടെയാണ് സമാപനമാകുക. ഇത്തവണ മുൻവർഷത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്. 2020ലാണ് ഇദംപ്രഥമായി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെട്ടത്. കാലിഫോർണിയയിലെ ലോംഗ് ബീച്ചായിരുന്നു പ്രഥമ വേദി. മുൻവർഷങ്ങളിലേതുപോലെ ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയും മാർച്ചിനുണ്ടാകും. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ മതപീഡനങ്ങൾ നേരിടുന്ന സഹോദരങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ആളുകൾ ചുവന്ന വസ്ത്രങ്ങളുമണിഞ്ഞ് റാലിയിൽ പങ്കെടുക്കും.

ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ മതപീഡനങ്ങൾ നേരിടുന്ന സഹോദരങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ആളുകൾ ചുവന്ന വസ്ത്രങ്ങളണിഞ്ഞ് റാലിയിൽ പങ്കെടുക്കുന്നതും ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സി’ന്റെ സവിശേഷതയാണ്. ‘ഫോർ ദ മാർട്ടിയേഴ്സ്’ സ്ഥാപക പ്രസിഡന്റ് ഗിയാ ചാക്കോണിന് പുറമേ, പ്രമുഖ ക്രിസ്ത്യൻ സംഘടനകളുടെ നേതൃനിരയിലുള്ള പ്രമുഖരും റാലിയെ അഭിസംബോധന ചെയ്യും. മനുഷ്യാവകാശ പ്രവർത്തക കൂടിയായ തന്റെ മുത്തശ്ശിക്കൊപ്പം ഈജിപ്തിലേക്ക് നടത്തിയ യാത്രയാണ് ‘ഫോർ ദ മാർട്ടേഴ്‌സ്’ എന്ന സംഘടന രൂപീകരിക്കാൻ ഗിയാ ചാക്കോണിന് പ്രചോദനമായത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?