Follow Us On

21

October

2021

Thursday

നാർക്കോട്ടിസത്തിനും ഭീകരവാദത്തിനും എതിരെ ദേശീയ കാമ്പയിനുമായി സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ

നാർക്കോട്ടിസത്തിനും ഭീകരവാദത്തിനും എതിരെ ദേശീയ കാമ്പയിനുമായി സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ

ന്യൂഡല്‍ഹി: നാര്‍ക്കോട്ടിസത്തിനും  ഭീകരവാദത്തിനുമെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍  ‘സേവ് ദ പീപ്പിള്‍’ എന്ന പേരില്‍ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ കാമ്പയിന്‍ നടത്തുന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തുന്ന കാമ്പയിനിലൂടെ ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെ  എത്തുന്ന വിധത്തില്‍ ബോധവല്‍ക്കരണ പദ്ധതികളാണ് ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ടാബ്ലോകള്‍,  സെമിനാറുകള്‍, ചര്‍ച്ചകള്‍, കുടുംബസന്ദര്‍ശനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. വിദ്യാര്‍ത്ഥികളും യുവജനങ്ങളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുമുള്ളവര്‍ ഈ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാകും. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുന്‍നിര്‍ത്തി വ്യത്യസ്ഥങ്ങളായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും അല്മായ പ്രസ്ഥാനങ്ങളും ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ പ്രചാരണം നടത്തും. ഭാവിതലമുറയെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാക്കുന്ന ക്രൂരതയ്‌ക്കെതിരെ യുവജന പ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന ‘യൂത്ത് ആക്ഷന്‍’ പദ്ധതിയും നടപ്പിലാക്കുമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ അറിയിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?