Follow Us On

29

November

2021

Monday

പാപ്പുവ ന്യൂഗ്വിനിയയിലെ രൂപതയെ നയിക്കാൻ മലയാളി ഇടയൻ! ഡോ. സിബി മാത്യു പീടികയിൽ അഭിഷിക്തനായി

പാപ്പുവ ന്യൂഗ്വിനിയയിലെ രൂപതയെ നയിക്കാൻ മലയാളി ഇടയൻ! ഡോ. സിബി മാത്യു പീടികയിൽ അഭിഷിക്തനായി

ഐതപ്പെ: ഓഷ്യാനയുടെ ഭാഗവും പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രവുമായ പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതാധ്യക്ഷനായി മലയാളിയും ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗവുമായ ഡോ. സിബി മാത്യു പീടികയിൽ അഭിഷിക്തനായി. പോർട്ട് മെർസ്ബി ആർച്ച്ബിഷപ്പ് കർദിനാൾ ജോൺ റിബായുടെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് ഐതപ്പെ രൂപതയുടെ ആറാമത്തെ ബിഷപ്പായി ഡോ. സിബി പീടികയിൽ അഭിഷിക്തനായത്.

മദാംഗ് ആർച്ച്ബിഷപ്പ് ഡോ. ആന്റൺ ബാൽ, ബരൈന ബിഷപ്പ് ഡോ. ഓട്ടോ സെബാരി എന്നിവർ സഹകാർമികരായിരുന്നു. പ്രദേശത്തെ ഗോത്ര വംശജരും മിഷൻ പ്രവർത്തനങ്ങൾക്കായി ഇവിടെ എത്തിയ മലയാളി സന്യസ്ഥരും തിരുക്കർമങ്ങളിൽ സന്നിഹിതരായിരുന്നു.രണ്ട് കാലഘട്ടങ്ങളിലായി ഏതാണ്ട് 14 വർഷം പാപ്പുവ ന്യൂഗ്വിനിയയിൽ സേവനം ചെയ്ത ഇദ്ദേഹം നിലവിൽ വാനിമോ രൂപതാ വികാരി ജനറലായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപത പെരുവന്താനം അഴങ്ങാട് ഇടവക പീടികയിൽ മാത്യു വർക്കി- അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. 2008 മുതൽ 2014 വരെ രണ്ടു ടേം ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ സെന്റ് പോൾസ് പ്രോവിൻസ് പ്രൊവിൻഷ്യലായിരുന്നു. ആന്ധ്രയിലെ കുരുക്കുരു മൈനർ സെമിനാരി, ജാനംപെട്ട് വിജ്ഞാനനിലയം, റാഞ്ചി സെന്റ് ആൽബർട്ട്സ് എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂർത്തിയാക്കി 1996ൽ തിരുപ്പട്ടം സ്വീകരിച്ചു.

1997 മുതൽ ഏഴു വർഷം പാപ്പുവ ന്യൂ ഗ്വിനിയയിൽ സേവനം ചെയ്തു. 2004ൽ മടങ്ങിയെത്തി 10 വർഷം ആന്ധ്രപ്രദേശിലും കേരളത്തിലും സെമിനാരി റെക്ടർ, പ്രൊവിൻഷ്യൽ ഉൾപ്പെടെ ചുമതലകൾ വഹിച്ചു. 2014ലാണ് പാപ്പുവ ന്യൂഗ്വിനയിലെ ശുശ്രൂഷകൾക്കായി വീണ്ടും നിയോഗിതനായത്. ലോകത്തിലെ വലിയ രണ്ടാമത്തെ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.സഹോദരങ്ങൾ: ജോസ് മാത്യു, ആൻസി ജോസ്, ബിൻസി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?