Follow Us On

29

November

2021

Monday

ആരോഗ്യ മേഖലയിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബയോ എത്തിക്‌സ് ഫോറവുമായി സിസിബിഐ

ആരോഗ്യ മേഖലയിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബയോ എത്തിക്‌സ് ഫോറവുമായി സിസിബിഐ

ബംഗളൂരു: ആരോഗ്യ മേഖലയിലെ ധാര്‍മിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) നേതൃത്വത്തില്‍ ബയോ എത്തിക്‌സ് ഫോറം രൂപീകരിച്ചു. ബയോമെഡിക്കല്‍ ഗവേഷണം, ആരോഗ്യ രംഗം എന്നീ മേഖലകളിലെ ധാര്‍മിക നയരൂപീകരണത്തിനാണ് ബയോ എത്തിക്‌സ് ഫോറം രൂപീകരിച്ചിരിക്കുന്നത്.
ബംഗളൂരുവില്‍ നടന്ന സിസിബിഐയുടെ എക്‌സീക്യൂട്ടീവ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സിസിബിഐയുടെ തിയോളജി ആന്റ് ഡോക്ട്രിന്‍ കമ്മീഷന്റെ കീഴിലായിരിക്കും ഫോറം പ്രവര്‍ത്തിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യമേഖലയിലെ ഗവേഷകര്‍, അഭിഭാഷകര്‍, ദൈവശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി സംവാദങ്ങളും ഫോറം ലക്ഷ്യമിടുന്നു.
ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ എത്തിക്‌സ് കമ്മിറ്റി അംഗവും ബംഗളൂരു അതിരൂപതാ വൈദികനുമായ റവ.ഡോ. ക്രിസ്റ്റഫര്‍ വിമല്‍രാജിനെ ബയോ എത്തിക്‌സ് ഫോറത്തിന്റെ പ്രഥമ ഡയറക്ടറായി നിയമിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?