Follow Us On

05

October

2022

Wednesday

ജപമാലയിൽ അണിചേരാൻ തയാറെടുത്ത് ഭാരതം; ‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോ. 9ന്

ജപമാലയിൽ അണിചേരാൻ തയാറെടുത്ത് ഭാരതം; ‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോ. 9ന്

ന്യൂഡൽഹി: രാജ്യത്തിനും സഭയ്ക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സംരക്ഷണം ഉൾപ്പെടെ ഏഴ് നിയോഗങ്ങളുമായി പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയജ്ഞത്തിന് തയാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾ. ഒക്ടോബർ ഒൻപത് വൈകിട്ട് 5.00നാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജപമാല പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്.

ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറി’ന്റെയും ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ 2018ൽ ആരംഭിച്ച ജപമാല യജ്ഞമാണ് ‘റോസറി എക്രോസ് ഇന്ത്യ’. അഞ്ചാം വർഷത്തിലെ പ്രാർത്ഥനാ യജ്ഞം കൂടുതൽ സ്ഥലങ്ങളിൽ സംഘടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ദൈവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസീസമൂഹം ഒത്തുചേർന്ന് ജപമാല പ്രദക്ഷിണങ്ങൾ ക്രമീകരിക്കമെന്നതാണ് ലക്ഷ്യം.

കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള സംരക്ഷണം; തിരുസഭയ്ക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണം ലഭിക്കാൻ; വൈദികർക്കും സമർപ്പിതർക്കും വേണ്ടി; ജീവൻ, വിവാഹ- കുടുംബ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ; ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സ്വർഗപ്രവേശനം; തിരുഹൃദയത്തിനും വിമലഹൃദയത്തിനും എതിരായി ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം; വിമലഹൃദയ നാഥയുടെ കീർത്തി പ്രഘോഷിക്കപ്പെടുക എന്നിവയാണ് പ്രധാന പ്രാർത്ഥനാ നിയോഗങ്ങൾ. ഇതൊടാപ്പം വ്യക്തിപരമായ നിയോഗങ്ങളും സമർപ്പിക്കാം.

പ്രാർത്ഥനാ യജ്ഞത്തിന് മുന്നോടിയായി ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ നടന്നുകൊണ്ടിരിക്കയാണ് ഇപ്പോൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വീടുകളിലായിരുന്നുകൊണ്ടാണ് വിശ്വാസികൾ ഇതിൽ പങ്കുചേർന്നത്. 2019നുശേഷം വീണ്ടും ആരാധനാലയങ്ങളിലും മറ്റും പ്രാർത്ഥന ക്രമീകരിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലുമാണ് സംഘാടകർ. വേദികളുടെ എണ്ണത്തെ കുറിച്ചുള്ള വിവരങ്ങൾ വരുദിനങ്ങളിലെ വ്യക്തമാകൂവെന്ന് സംഘാടകർ അറിയിച്ചു.

സൺഡേ ശാലോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളുടെയും സോഷ്യൽമീഡിയ പ്രചാരണത്തിന്റെയും ഫലമായി 2019ൽ ഭാരതത്തിൽ 250 സ്ഥലങ്ങളിൽ ജപമാല യജ്ഞം നടന്നിരുന്നു. ഇതിൽ കേരളത്തിൽനിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം. ഓരോ വർഷവും പങ്കാളിത്തം വർദ്ധിക്കുന്ന ‘റോസറി എക്രോസ് ഇന്ത്യ’ ജപമാലയജ്ഞത്തെ കുറിച്ച് അറിയാൻ സന്ദർശിക്കുക- rosaryacrossindia.co.in

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?