Follow Us On

29

November

2021

Monday

വിഎച്ച്പിയുടെ ഭീഷണി: ജാബുവയില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് പോലീസ് കാവല്‍

വിഎച്ച്പിയുടെ ഭീഷണി: ജാബുവയില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് പോലീസ് കാവല്‍

ജാബുവ: തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷിത്തിന്റെ (വിഎച്ച്പി) ഭീഷണിയെ തുടര്‍ന്ന് മധ്യപ്രദേശിലെ ജാബുവയില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് ജില്ലാ ഭരണകൂടം പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ക്രൈസ്തവ ദൈവാലയങ്ങള്‍ ആദിവാസി ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചവയാണെന്നും സെപ്റ്റംബര്‍ 26- നകം അവയെല്ലാം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് വിഎച്ച്പി അന്ത്യശാസനം നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ക്രൈസ്തവര്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.  വിഎച്ച്പിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആയിരത്തിലധികം പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ക്രൈസ്തവ ദൈവാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് നിയമപരമായതിനാല്‍ ജില്ലാ ഭരണകൂടത്തിന് നടപടികളെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും പരോക്ഷമായി വിഎച്ച്പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്. ജാബുവയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും പാസ്റ്റര്‍മാരും അവര്‍ പൗരോഹിത്യം സ്വീകരിച്ച തീയതിയും ആധാര്‍ നമ്പര്‍ അടക്കുമുള്ള മറ്റുവിവരങ്ങളും ജില്ലാ ഭരണകൂടത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് നോട്ടീസ് അയച്ചിരുന്നു. മിഷനറിമാരെ ലക്ഷ്യമാക്കി മധ്യപ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് ഭേദഗതി വരുത്തിയതും സമീപ കാലത്താണ്. മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?